സർവശക്തന്റെ തണലിൽ കഴിയുന്നവനും
2. കർത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും
ഞാനാശ്രയിക്കുന്ന എന്റെ ദൈവവും
എന്നു പറയും.
3. അവിടുന്ന് നിന്നെ വേടന്റെ
കെണിയിൽ നിന്നും
മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും.
4. തന്റെ തൂവലുകൾ കൊണ്ട് അവിടുന്ന്
നിന്നെ മറച്ചുകൊള്ളും
അവിടുത്തെ ചിറകുകളുടെ കീഴിൽ
നിനക്കഭയം ലഭിക്കും;
അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയുമായിരിക്കും.
5. രാത്രിയിലെ ഭീകരതയെയും പകൽ
പറക്കുന്ന അസ്ത്രത്തെയും
നീ ഭയപ്പെടേണ്ട;
6. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും
നട്ടുച്ചക്കു വരുന്ന വിനാശത്തേയും
നീ പേടിക്കേണ്ട.
7. നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം;
നിന്റെ വലതുവശത്ത് പതിനായിരങ്ങളും.
എങ്കിലും നിനക്ക് ഒരനർത്ഥവും സംഭവിക്കയില്ല;
8. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകൾ കൊണ്ടു തന്നെ നീ കാണും.
9. നീ കർത്താവിൽ ആശ്രയിച്ചു;
അത്യുന്നതനിൽ നീ വാസമുറപ്പിച്ചു.
10. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല;
ഒരനർത്ഥവും നിന്റെ കൂടാരത്തെ സമീപിക്കയില്ല.
11. നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ
അവിടുന്ന് തന്റെ ദൂതന്മാരോടു
കൽപ്പിക്കും;
12. നിന്റെ പാദം കല്ലിൽത്തട്ടാതിരിക്കാൻ
അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13. സിംഹത്തിന്റേയും അണലിയുടേയും മേൽ നീ ചവിട്ടിനടക്കും;
യുവസിംഹത്തേയും സർപ്പത്തേയും
നീ ചവിട്ടിമെതിക്കും.
14. അവൻ സ്നേഹത്തിൽ എന്നോടു്
ഒട്ടിനിൽക്കുന്നതിനാൽ
ഞാൻ അവനെ രക്ഷിക്കും.
അവൻ എന്റെ നാമം അറിയുന്നതിനാൽ
ഞാൻഅവനെ സംരക്ഷിക്കും.
15. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ
ഞാൻ ഉത്തരമരുളും.
അവന്റെ കഷ്ടതയിൽ ഞാനവനോടു
ചേർന്നു നിൽക്കും;
ഞാൻ അവനെ മോചിപ്പിക്കുകയും
മഹത്വപ്പെടുത്തുകയും ചെയ്യും;
16. ദീർഘായുസ്സു നൽകി ഞാനവനെ സംതൃപ്തനാക്കും;
എന്റെ രക്ഷ ഞാനവനു കാണിച്ചുകൊടുക്കും.
chillakshrangal displayil varunnilla? what to do?
മറുപടിഇല്ലാതാക്കൂpls reply
can i get the song sing by kester on 91 pslams
മറുപടിഇല്ലാതാക്കൂhttp://dubaimcc.me.pn/news.php?id=36220053
ഇല്ലാതാക്കൂthe Phrase 'ENTE" is old malayalam lipi. can you please modify that ?
മറുപടിഇല്ലാതാക്കൂthank u so much for this blogge ..very helpful
മറുപടിഇല്ലാതാക്കൂ