2011, ഡിസംബർ 28, ബുധനാഴ്‌ച

സങ്കീർത്തനം 76 - ജേതാവായ ദൈവം

                  (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീർത്തനം 76

1. ദൈവം യൂദായിൽ പ്രസിദ്ധനാണ്;
    ഇസ്രായേലിൽ അവിടുത്തെ നാമം
                                      മഹനീയവുമാണ്.
2. അവിടുത്തെ നിവാസം സാലെമിലും
          വാസസ്ഥലം സീയോനിലും
                              സ്ഥാപിച്ചിരിക്കുന്നു.
3. അവിടെവച്ച് അവിടുന്ന് മിന്നൽപോലെ
            പായുന്ന അസ്ത്രങ്ങളും പരിചയും വാളും
        എല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.
4. അങ്ങ് മഹത്വപൂർണ്ണനാകുന്നു;
    ശാശ്വതശൈലങ്ങളേക്കാൾ അങ്ങ്
                പ്രതാപവാനാണ്.
5. ധീരരുടെ കൊള്ളമുതൽ അവരിൽ നിന്നു
               കവർന്നെടുത്തു; അവർ നിദ്രയിലാണ്ടു;
    യോദ്ധാക്കൾക്ക് കൈയുയർത്താൻ 

                കഴിയാതെ പോയി.
6. യാക്കോബിന്റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോൾ
            കുതിരയും കുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7. അങ്ങ് ഭീതിദനാണ്; അങ്ങയുടെ കോപം
         ഉജ്ജ്വലിച്ചാൽപ്പിന്നെ ആർക്ക് അങ്ങയുടെ
                           മുമ്പിൽ നിൽക്കാൻ കഴിയും?
8. ആകാശത്തിൽ നിന്ന് അങ്ങ്
                            വിധി പ്രസ്താവിച്ചു;
9. നീതി സ്ഥാപിക്കാൻ, ഭൂമിയിലെ എല്ലാ 

            പീഡിതരെയും രക്ഷിക്കാൻ
    അവിടുന്ന് എഴുന്നേറ്റപ്പോൾ
          ഭൂമി ഭയന്നു് സ്തംഭിച്ചുപോയി.
10. മനുഷ്യന്റ ക്രോധം പോലും അങ്ങേയ്ക്കു
             സ്തുതിയായി പരിണമിക്കും;
      അതിൽനിന്നു രക്ഷപ്പെടുന്നവർ അങ്ങയുടെ
                    ചുറ്റും ചേർന്നു നിൽക്കും.
11. നിങ്ങളുടെ ദൈവമായ കർത്താവിനു
          നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും
             ചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ
              അവിടുത്തേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12. അവിടുന്ന് പ്രഭുക്കന്മാരുടെ പ്രാണനെ 

                       ഛേദിച്ചു കളയും;
     ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന്
                   ഭയകാരണമാണ്.

2011, ഡിസംബർ 22, വ്യാഴാഴ്‌ച

ദൈവം വിധികര്‍ത്താവ്

സങ്കീർത്തനം 75  

 1. ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി
                       പറയുന്നു;
    ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കുന്നു;
    ഞങ്ങൾ അങ്ങയുടെ നാമം
        വിളിച്ചപേക്ഷിക്കുകയും അങ്ങയുടെ
            അത്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുകയും
                               ചെയ്യുന്നു.
2. ഞാൻ നിർണ്ണയിച്ച സമയമാകുമ്പോൾ ഞാൻ
                നീതിയോടെ വിധിക്കും.
3. ഭൂമി സകല നിവാസികളോടും കൂടെ പ്രകമ്പനം
          കൊള്ളുമ്പോൾ, ഞാനാണു് അതിന്റെ തൂണുകളെ
                        ഉറപ്പിച്ചു നിർത്തുന്നത്.
4. വൻപു പറയരുതെന്ന് അഹങ്കാരികളോടും
                         കൊമ്പുയർത്തരുതെന്ന് ദുഷ്ടരോടും
                                   ഞാൻ പറയുന്നു.
5. ആകാശത്തിനെതിരേ കൊമ്പുയർത്തരുത്;
                        ഗർവ്വോടെ സംസാരിക്കുകയുമരുത്.
6. കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ
          മരുഭൂമിയിൽ നിന്നോ അല്ല ഉയർച്ച
                                 വരുന്നത്.
7. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും
               ചെയ്യുന്ന വിധി നടപ്പാക്കുന്നത്
                            ദൈവമാണ്.
8. നുരഞ്ഞുപൊന്തുന്ന വീര്യമേറിയ വീഞ്ഞു നിറഞ്ഞ
         പാനപാത്രം കർത്താവിന്റെ കൈയിലുണ്ട്;
    അവിടുന്ന് അതു പകർന്നു കൊടുക്കും;
     ഭൂമിയിലെ സകല ദുഷ്ടരും അതു മട്ടുവരെ
                 ഊറ്റിക്കുടിക്കും.
9. എന്നാൽ ഞാൻ എന്നേയ്ക്കും ആഹ്ളാദിക്കും;
    യാക്കോബിന്റെ ദൈവത്തിന് ഞാൻ
           സ്തുതിഗീതമാലപിക്കും.
10. ദുഷ്ടരുടെ കൊമ്പുകൾ അവിടുന്ന് വിച്ഛേദിക്കും;
        നീതിമാന്മാരുടെ കൊമ്പുകൾ ഉയർത്തപ്പെടും.

2011, ഡിസംബർ 11, ഞായറാഴ്‌ച

ദുഷ്ടന്റെ ഐശ്വര്യം

സങ്കീർത്തനം 73 

1. ദൈവം ഇസ്രായേലിനു നല്ലവനാണ്.
    നിർമ്മലമായ ഹൃദയമുള്ളവർക്കു തന്നെ.
2. എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു;
    എന്റെ പാദങ്ങൾ വഴുതാൻ തുടങ്ങി.
3. ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട് അഹങ്കാരികളോട്
                   എനിക്ക് അസൂയ തോന്നി.
4. അവർക്ക് തീവ്രവേദനകളില്ല;
    അവരുടെ ശരീരം തടിച്ചു കൊഴുത്തിരിക്കുന്നു.
5. അവർക്ക് മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല;
    മറ്റുള്ളവരെപ്പോലെ അവർ പീഡിതരുമല്ല.
6. ആകയാൽ അവർ അഹങ്കാരം കൊണ്ട്
                  ഹാരമണിയുന്നു;
    അക്രമം അവർക്ക് അങ്കിയാണ്.
7. മേദസ്സു മുറ്റിയ അവർ അഹന്തയോടെ
                  വീക്ഷിക്കുന്നു;
    അവരുടെ ഹൃദയത്തിൽ ഭോഷത്തം
                  കവിഞ്ഞൊഴുകുന്നു.
8. അവർ പരിഹസിക്കുകയും ദുഷ്ടതയോടെ
           സംസാരിക്കുകയും ചെയ്യുന്നു.
    പീഡിപ്പിക്കുമെന്ന് അവർ ഗർവ്വോടെ
                ഭീഷണിപ്പെടുത്തുന്നു.
9. അവരുടെ അധരങ്ങൾ ആകാശത്തിനെതിരേ
                     തിരിയുന്നു; അവരുടെ നാവ് ഭൂമിയിൽ
                             ദൂഷണം പരത്തുന്നു.
10. അതുകൊണ്ട് ജനം അവരെ നോക്കി
                  പ്രശംസിക്കുന്നു;
     അവരിൽ കുറ്റം കാണുന്നില്ല.
11. ദൈവത്തിന് എങ്ങനെ അറിയാൻ കഴിയും?
      അത്യുന്നതന് അറിവുണ്ടോ എന്നവർ
                      ചോദിക്കുന്നു.
12. ഇതാ, ഇവരാണ് ദുഷ്ടർ; അവർ സ്വസ്ഥത
                      അനുഭവിക്കുന്നു;
      അവരുടെ സമ്പത്ത് വർദ്ധിക്കുന്നു.
13. ഞാൻ എന്റെ ഹൃദയത്തെ നിർമ്മലമായി
         സൂക്ഷിച്ചതും എന്റെ കൈകളെ
             നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമായി.
14. ഞാനിതാ ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു;
      എല്ലാ പ്രഭാതത്തിലും ദണ്ഡനമേൽക്കുന്നു.
15. ഞാനും അവരെപ്പോലെ സംസാരിക്കാൻ
         ഒരുങ്ങിയിരുന്നെങ്കിൽ, ഞാൻ അങ്ങയുടെ
                മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
16. എന്നാൽ ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാൻ
          ചിന്തിച്ചെങ്കിലും അത് ക്ലേശകരമായി
                      എനിക്കു തോന്നി.
17. എന്നാൽ ദേവാലയത്തിൽ ചെന്നപ്പോൾ 

             അവരുടെ അവസാനമെന്തെന്ന് 
                      ഞാൻ ഗ്രഹിച്ചു.
18. അങ്ങ് അവരെ തെന്നുന്ന സ്ഥലത്ത്
               നിർത്തിയിരിക്കുന്നു;
      അവർ നാശത്തിലേക്കു വഴുതി വീഴുവാൻ
              അങ്ങ് ഇടയാക്കിയിരിക്കുന്നു.
19. അവർ എത്രവേഗം നശിച്ചുപോയി;
      ഭീകരതകളാൽ അവർ നിശ്ശേഷം തൂത്തെറിയപ്പെട്ടു!
20. ഉണരുമ്പോൾ മായുന്ന സ്വപ്നം പോലെയാണവർ;
      അങ്ങ് ഉണർന്ന് അവരെ കുടഞ്ഞെറിയുന്നു. 

2011, ഡിസംബർ 10, ശനിയാഴ്‌ച

രാജാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

                              (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
സങ്കീര്‍ത്തനം 72 
 1. ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും
                         രാജകുമാരന് അങ്ങയുടെ ധർമ്മനിഷ്ഠയും
                                       നൽകണമേ!
2. അവൻ അങ്ങയുടെ ജനത്തെ ധർമ്മനിഷ്ഠയോടും
           അങ്ങയുടെ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
3. നീതിയാൽ പർവതങ്ങളും കുന്നുകളും
     ജനങ്ങൾക്കു വേണ്ടി
             ഐശ്വര്യം വിളയിക്കട്ടെ!
4. എളിയവർക്ക് അവൻ നീതി പാലിച്ചുകൊടുക്കട്ടെ!
    ദരിദ്രർക്ക് മോചനം നൽകട്ടെ!
    മർദ്ദകരെ തകർക്കുകയും ചെയ്യട്ടെ!
5. സൂര്യചന്ദ്രന്മാരുള്ള കാലം വരെ
    തലമുറകളോളം അവൻ ജീവിക്കട്ടെ!
6. അവൻ വെട്ടിനിർത്തിയ പുൽപ്പുറങ്ങളിൽ വീഴുന്ന
         മഴ പോലെയും ഭൂമിയെ നനയ്ക്കുന്ന വർഷം 
                      പോലെയും ആയിരിക്കട്ടെ!       
 7. അവന്റെ കാലത്ത് നീതി തഴച്ചു വളരട്ടെ!
     ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം
                            പുലരട്ടെ!
8. സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ
                        ഭൂമിയുടെ അതിർത്തികൾ വരെയും
    അവന്റെ ആധിപത്യം നിലനിൽക്കട്ടെ!
9. വൈരികൾ അവന്റെ മുമ്പിൽ ശിരസ്സു നമിക്കട്ടെ!
    അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ!
10. താർഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാർ
               അവനു കപ്പം കൊടുക്കട്ടെ!
     ഷേബായിലെയും സേബായിലെയും രാജാക്കന്മാർ
              അവനു കാഴ്ചകൾ കൊണ്ടുവരട്ടെ!
11. എല്ലാ രാജാക്കന്മാരും അവന്റെ മുമ്പിൽ സാഷ്ടാംഗം
                        പ്രണമിക്കട്ടെ!
      എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
12. നിലവിളിക്കുന്ന പാവപ്പെട്ടവനേയും
       നിസ്സഹായനായ ദരിദ്രനെയും അവൻ
                            മോചിപ്പിക്കും.
13. ദുർബ്ബലനോടും പാവപ്പെട്ടവനോടും അവൻ
                    കരുണ കാണിക്കുന്നു;
      അഗതികളുടെ ജീവൻ അവൻ രക്ഷിക്കും.

2011, ഡിസംബർ 4, ഞായറാഴ്‌ച

സങ്കീര്‍ത്തനം 71 - വൃദ്ധന്റെ പ്രാര്‍ത്ഥന

 (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
വൃദ്ധന്റെ പ്രാര്‍ത്ഥന

1. കർത്താവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 
                  ഞാൻ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
2. അങ്ങയുടെ നീതിയിൽ എന്നെ മോചിപ്പിക്കുകയും
                   രക്ഷിക്കുകയും ചെയ്യണമേ! എന്റെ യാചന
                          കേട്ട് എന്നെ രക്ഷിക്കണമേ!
3. അങ്ങ് എനിക്ക് അഭയശിലയും
                രക്ഷാദുർഗ്ഗവും ആയിരിക്കേണമേ!
    അങ്ങാണ് എന്റെ അഭയശിലയും ദുർഗ്ഗവും.
4. എന്റെ ദൈവമേ,  ദുഷ്ടന്റെ കൈയിൽ നിന്ന്,
                         നീതികെട്ട ക്രൂരന്റെ പിടിയിൽ നിന്ന്
                                എന്നെ വിടുവിക്കണമേ!
5. കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
    ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം.
6. ജനനം മുതൽ ഞാനങ്ങയെ ആശ്രയിച്ചു;
    മാതാവിന്റെ ഉദരത്തിൽ നിന്ന് അങ്ങാണ്
                                            എന്നെ എടുത്തത്;
    ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

 7. ഞാൻ പലർക്കും ഭീതിജനകമായ
       അടയാളമായിരുന്നു; എന്നാൽ അവിടുന്നാണ്
                എന്റെ സുശക്തമായ സങ്കേതം.
8. എന്റെ അധരങ്ങൾ സദാ അങ്ങയെ
                     സ്തുതിക്കുന്നു;
    അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9. വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ!
    ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ!

10. എന്റെ ശത്രുക്കൾ എന്നെപ്പറ്റി സംസാരിക്കുന്നു;
      എന്റെ ജീവനെ വേട്ടയാടുന്നവർ
                                   കൂടിയാലോചിക്കുന്നു.
11. ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു;
      പിന്തുടർന്ന് അവനെ പിടികൂടുവിൻ, അവനെ
                    രക്ഷിക്കാനാരുമില്ല എന്നവർ പറയുന്നു.
12. ദൈവമേ, എന്നിൽനിന്നകന്നിരിക്കരുതേ!
      എന്റെ ദൈവമേ, എന്നെ സഹായിക്കാൻ
                       വേഗം വരണമേ!

2011, ഡിസംബർ 3, ശനിയാഴ്‌ച

സങ്കീര്‍ത്തനം 70 - കർത്താവേ, വേഗം വരണമേ

                  (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.
 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. ദൈവമേ, എന്നെ മോചിപ്പിക്കാൻ
            ദയ തോന്നണമേ! കർത്താവേ, എന്നെ
                            സഹായിക്കാൻ വേഗം വരണമേ!
2. എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ
               ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
    എനിക്കു ദ്രോഹമാലോചിക്കുന്നവർ
                അവമാനിതരായി പിന്തിരിയട്ടെ!
3. ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു
          പറയുന്നവർ ലജ്ജ കൊണ്ടു സ്തബ്ധരാകട്ടെ!
4. അങ്ങയെ അന്വേഷിക്കുന്നവർ അങ്ങയിൽ
                സന്തോഷിച്ചുല്ലസിക്കട്ടെ!
    അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ
             ദൈവം വലിയവനാണ് എന്ന് നിരന്തരം
                          പ്രഘോഷിക്കട്ടെ!
5. ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ,
            എന്റെയടുത്ത് വേഗം വരണമേ!
    അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
            കർത്താവേ, വൈകരുതേ!