2011, ഡിസംബർ 11, ഞായറാഴ്‌ച

ദുഷ്ടന്റെ ഐശ്വര്യം

സങ്കീർത്തനം 73 

1. ദൈവം ഇസ്രായേലിനു നല്ലവനാണ്.
    നിർമ്മലമായ ഹൃദയമുള്ളവർക്കു തന്നെ.
2. എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു;
    എന്റെ പാദങ്ങൾ വഴുതാൻ തുടങ്ങി.
3. ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട് അഹങ്കാരികളോട്
                   എനിക്ക് അസൂയ തോന്നി.
4. അവർക്ക് തീവ്രവേദനകളില്ല;
    അവരുടെ ശരീരം തടിച്ചു കൊഴുത്തിരിക്കുന്നു.
5. അവർക്ക് മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല;
    മറ്റുള്ളവരെപ്പോലെ അവർ പീഡിതരുമല്ല.
6. ആകയാൽ അവർ അഹങ്കാരം കൊണ്ട്
                  ഹാരമണിയുന്നു;
    അക്രമം അവർക്ക് അങ്കിയാണ്.
7. മേദസ്സു മുറ്റിയ അവർ അഹന്തയോടെ
                  വീക്ഷിക്കുന്നു;
    അവരുടെ ഹൃദയത്തിൽ ഭോഷത്തം
                  കവിഞ്ഞൊഴുകുന്നു.
8. അവർ പരിഹസിക്കുകയും ദുഷ്ടതയോടെ
           സംസാരിക്കുകയും ചെയ്യുന്നു.
    പീഡിപ്പിക്കുമെന്ന് അവർ ഗർവ്വോടെ
                ഭീഷണിപ്പെടുത്തുന്നു.
9. അവരുടെ അധരങ്ങൾ ആകാശത്തിനെതിരേ
                     തിരിയുന്നു; അവരുടെ നാവ് ഭൂമിയിൽ
                             ദൂഷണം പരത്തുന്നു.
10. അതുകൊണ്ട് ജനം അവരെ നോക്കി
                  പ്രശംസിക്കുന്നു;
     അവരിൽ കുറ്റം കാണുന്നില്ല.
11. ദൈവത്തിന് എങ്ങനെ അറിയാൻ കഴിയും?
      അത്യുന്നതന് അറിവുണ്ടോ എന്നവർ
                      ചോദിക്കുന്നു.
12. ഇതാ, ഇവരാണ് ദുഷ്ടർ; അവർ സ്വസ്ഥത
                      അനുഭവിക്കുന്നു;
      അവരുടെ സമ്പത്ത് വർദ്ധിക്കുന്നു.
13. ഞാൻ എന്റെ ഹൃദയത്തെ നിർമ്മലമായി
         സൂക്ഷിച്ചതും എന്റെ കൈകളെ
             നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമായി.
14. ഞാനിതാ ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു;
      എല്ലാ പ്രഭാതത്തിലും ദണ്ഡനമേൽക്കുന്നു.
15. ഞാനും അവരെപ്പോലെ സംസാരിക്കാൻ
         ഒരുങ്ങിയിരുന്നെങ്കിൽ, ഞാൻ അങ്ങയുടെ
                മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
16. എന്നാൽ ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാൻ
          ചിന്തിച്ചെങ്കിലും അത് ക്ലേശകരമായി
                      എനിക്കു തോന്നി.
17. എന്നാൽ ദേവാലയത്തിൽ ചെന്നപ്പോൾ 

             അവരുടെ അവസാനമെന്തെന്ന് 
                      ഞാൻ ഗ്രഹിച്ചു.
18. അങ്ങ് അവരെ തെന്നുന്ന സ്ഥലത്ത്
               നിർത്തിയിരിക്കുന്നു;
      അവർ നാശത്തിലേക്കു വഴുതി വീഴുവാൻ
              അങ്ങ് ഇടയാക്കിയിരിക്കുന്നു.
19. അവർ എത്രവേഗം നശിച്ചുപോയി;
      ഭീകരതകളാൽ അവർ നിശ്ശേഷം തൂത്തെറിയപ്പെട്ടു!
20. ഉണരുമ്പോൾ മായുന്ന സ്വപ്നം പോലെയാണവർ;
      അങ്ങ് ഉണർന്ന് അവരെ കുടഞ്ഞെറിയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ