2011, നവംബർ 28, തിങ്കളാഴ്‌ച

സങ്കീർത്തനം 69 - ദീനരോദനം

                                             (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്        
ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീർത്തനം 69
 

1. ദൈവമേ, എന്നെ രക്ഷിക്കണമേ!
    വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.
2. കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റിൽ
                                        ഞാൻ താഴുന്നു;
    ആഴമുള്ള ജലത്തിൽ ഞാനെത്തിയിരിക്കുന്നു;
    ജലം എന്റെമേൽ കവിഞ്ഞൊഴുകുന്നു.
3.  കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു;
     എന്റെ തൊണ്ട വരണ്ടു;
     ദൈവത്തെ കാത്തിരുന്നു് എന്റെ
                                        കണ്ണുകൾ മങ്ങി.
4. കാരണം കൂടാതെ എന്നെ എതിർക്കുന്നവർ
             എന്റെ തലമുടിയിഴകളേക്കാൾ കൂടുതലാണ്;
    എന്നെ നശിപ്പിക്കാനൊരുങ്ങിയവർ, നുണകൊണ്ട്
                             എന്നെ ആക്രമിക്കുന്നവർ പ്രബലരാണ്;
     ഞാൻ മോഷ്ടിക്കാത്തത് തിരിച്ചുകൊടുക്കാനാവുമോ?
5. കർത്താവേ, എന്റെ ഭോഷത്വം
                                     അവിടുന്നറിയുന്നു;
     എന്റെ തെറ്റുകൾ അങ്ങയിൽ നിന്നു
                                           മറഞ്ഞിരിക്കുന്നില്ല.
6. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
    അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ ഞാൻ മൂലം
                                           ലജ്ജിക്കാനിടയാകരുതേ!

    ഇസ്രായേലിന്റെ ദൈവമേ,
    അങ്ങയെ അന്വേഷിക്കുന്നവർ ഞാൻ മൂലം
                 അപമാനിതരാകാൻ സമ്മതിക്കരുതേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ