2011, മാർച്ച് 18, വെള്ളിയാഴ്‌ച

ദുഷ്ടനും നീതിമാനും

ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: "ദുഷ്ടൻ, താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എന്റെ കൽപ്പനകൾ അനുസരിക്കുകയും നീതിയും ന്യായവും 
പ്രവർത്തിക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല. അവൻ ചെയ്തിട്ടുള്ള അതിക്രമങ്ങൾ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവൻ 
പ്രവർത്തിച്ചിട്ടുള്ള നീതിയെപ്രതി അവൻ ജീവിക്കും.
 ദൈവമായ കർത്താവ് ചോദിക്കുന്നു: "ദുഷ്ടന്റെ മരണത്തിൽ എനിക്കു സന്തോഷമുണ്ടോ? അവൻ ദുർമ്മാർഗ്ഗത്തിൽ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നന്നല്ലേ എന്റെ ആഗ്രഹം? നീതിമാൻ നീതിയുടെ പാതയിൽനിന്നു വ്യതിചലിച്ച് തിന്മ പ്രവർത്തിക്കുകയും ദുഷ്ടൻ പ്രവർത്തിക്കുന്ന മ്ളേച്ഛതകൾ തന്നെ ആവർത്തിക്കുകയും ചെയ്താൽ അവൻ ജീവിക്കുമോ? അവൻ ചെയ്തിട്ടുള്ള  നീതിപൂർവ്വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവും മൂലം അവൻ മരിക്കും.

(എസെക്കിയെൽ 18: 21-24)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ