2011, മാർച്ച് 19, ശനിയാഴ്‌ച

സങ്കീർത്തനം 24


1. ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
    ഭൂതലവും അതിലെ  നിവാസികളും
                                  കർത്താവിന്റേതാണ്.
2.      സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ
                           അടിസ്ഥാനമുറപ്പിച്ചതും
         നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും
                                            അവിടുന്നാണ്.
3. കർത്താവിന്റെ മലയിൽ ആരു കയറും?
    അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നിൽക്കും?
4.      കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും
                                                 ഉള്ളവൻ;
         മിഥ്യയുടെ മേൽ മനസ്സു പതിക്കാത്തവനും
                        കള്ളസ്സത്യം ചെയ്യാത്തവനും തന്നെ.
5. അവന്റെ മേൽ കർത്താവ് അനുഗ്രഹം ചൊരിയും;
    രക്ഷകനായ ദൈവം അവനു നീതി 
                                        നടത്തിക്കൊടുക്കും.
6.      ഇപ്രകാരമുള്ളവരാണ് അവിടുത്തെ
                     അന്വേഷിക്കുന്നവരുടെ തലമുറ;
         അവരാണ് യാക്കോബിന്റെ ദൈവത്തെ
                                                                തേടുന്നത്.
7. കവാടങ്ങളേ, ശിരസ്സുയർത്തുവിൻ;
    പുരാതന കവാടങ്ങളേ, ഉയർന്നു നിൽക്കുവിൻ;
    മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
8.       ആരാണ് ഈ മഹത്വത്തിന്റെ രാജാവ് ?
          പ്രബലനും ശക്തനുമായ കർത്താവ്;
           യുദ്ധവീരനായ കർത്താവുതന്നെ.
9. കവാടങ്ങളേ, ശിരസ്സുയർത്തുവിൻ;
    പുരാതന കവാടങ്ങളേ, ഉയർന്നു നിൽക്കുവിൻ;
    മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
10.        ആരാണ് ഈ മഹത്വത്തിന്റെ രാജാവ് ?
             സൈന്യങ്ങളുടെ കർത്താവുതന്നെ;
             അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ