2011, മാർച്ച് 13, ഞായറാഴ്‌ച

തെറ്റുകൾ ക്ഷമിക്കുക

1. പ്രതികാരം ചെയ്യുന്നവനോട് 
          കർത്താവ് പ്രതികാരം ചെയ്യും;
    അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.
2. അയൽക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ
        നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ പാപങ്ങളും
                              ക്ഷമിക്കപ്പെടും.
3. അയൽക്കാരനോടു പക വച്ചുപുലർത്തുന്നവന്
        കർത്താവിൽ നിന്നും കരുണ പ്രതീക്ഷിക്കാമോ?
4. തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവൻ
    പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതെങ്ങനെ?
5. മർത്ത്യൻ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കിൽ
         അവന്റെ പാപങ്ങൾക്ക് ആരു പരിഹാരം ചെയ്യും?
6. ജീവിതാന്തം ഓർത്ത് ശത്രുത അവസാനിപ്പിക്കുക;
    നാശത്തെയും മരണത്തെയും ഓർത്ത് 
                           കൽപ്പനകൾ പാലിക്കുക.
7. കൽപ്പനകളനുസരിച്ച് അയൽക്കാരനോടു 
                                  കോപിക്കാതിരിക്കുക.
    അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്
             മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുക.
8. കലഹത്തിൽ നിന്നൊഴിഞ്ഞാൽ
         പാപങ്ങൾ കുറയും; കോപിഷ്ഠൻ 
              കലഹം ജ്വലിപ്പിക്കുന്നു.
9. ദുഷ്ടൻ സ്നേഹിതനെ ദ്രോഹിക്കുകയും
        സമാധാനത്തിൽ കഴിയുന്നവരുടെ ഇടയിൽ
               ശത്രുത  ഉളവാക്കുകയും ചെയ്യുന്നു.
10. വിറകിനൊത്തു തീ ആളുന്നു; ദുശ്ശാഠ്യത്തിനൊത്തു
           കലഹം; കരുത്തിനൊത്തു കോപം;
                   ധനത്തിനൊത്തു ക്രോധം.
11. തിടുക്കത്തിലുള്ള വാഗ്വാദം
             അഗ്നി ജ്വലിപ്പിക്കുന്നു;
     പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചിൽ
                            ഉളവാക്കുന്നു.
12. ഊതിയാൽ തീപ്പൊരി ജ്വലിക്കും;
             തുപ്പിയാൽ കെട്ടുപോകും; രണ്ടും
                    ഒരേ വായിൽനിന്നു തന്നെ വരുന്നു.

(പ്രഭാഷകൻ 28: 1-12)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ