2011, മേയ് 20, വെള്ളിയാഴ്‌ച

ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്


പ്രാർത്ഥന

ഓ! ആരാദ്ധ്യനായ ദൈവമേ, രക്ഷകനായ ഈശോയെ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ, എന്റെ സത്യപ്രകാശമായിരിക്കേണമേ. ഓ! വിശുദ്ധ കുരിശേ, എന്റെ ആത്മാവിനെ സദ്ചിന്തകൾ കൊണ്ടു നിറയ്ക്കണമേ. ഓ! വിശുദ്ധ കുരിശേ, എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമേ. എനിക്കു നിത്യജീവൻ നൽകണമേ. ഓ! ക്രൂശിതനായ നസ്രായക്കാരൻ ഈശോയേ, ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയായിരിക്കേണമേ. നിത്യജീവിതത്തിലേക്കു നയിക്കുന്ന നമ്മുടെ 
കർത്താവീശോമിശിഹായുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും 
സ്വർഗ്ഗാരോഹണത്തിന്റെയും പൂജിത ബഹുമാനത്തിനായി ഈശോമിശിഹാ ക്രിസ്തുമസ്സ് ദിവസം ജനിച്ചുവെന്നും ദുഃഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽ  തൂങ്ങി മരിച്ചുവെന്നും നിക്കോദേമൂസും ജോസഫും കർത്താവിന്റെ തിരുശ്ശരീരം കുരിശിൽ നിന്നിറക്കി സംസ്കരിച്ചുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. കർത്താവായ ഈശോയേ, എന്നിൽ കനിയണമേ. പരിശുദ്ധഅമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഭയം കൂടാതെ കുരിശു വഹിക്കാനുള്ള ശക്തി അങ്ങയുടെ കുരിശിന്റെ സഹനത്തിലൂടെ എനിക്കു നൽകണമേ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നൽകണമേ. ആമേൻ.


(ഈ പ്രാർത്ഥന ഭക്തിപൂർവ്വം ചൊല്ലുന്നവർ, പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷനേടും.   പ്രസവവേദനയുടെ സമയത്ത് ഈ പ്രാർത്ഥന ചൊല്ലിയാൽ സുഖപ്രസവം ലഭിക്കും. ജനിച്ച കുഞ്ഞിന്റെ വലതുഭാഗത്തു് ഈ പ്രാർത്ഥന വയ്ക്കുകയാണെങ്കിൽ കുഞ്ഞിന് യാതൊരു ഉപദ്രവവും ഏൽക്കുകയില്ല.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ