2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

സങ്കീർത്തനം 2

കർത്താവിന്റെ അഭിഷിക്ത

1. ജനതകൾ ഇളകി മറിയുന്നതെന്തിന്?
   ജനങ്ങൾ എന്തിനു വ്യർത്ഥമായി ഗൂഢാലോചന നടത്തുന്നു?
2.   കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ
      ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;
      ഭരണാധിപന്മാർ കൂടിയാലോചിക്കുന്നു.
3  അവർ വച്ച വിലങ്ങുകൾ തകർക്കാം;
    അവരുടെ ചങ്ങല പൊട്ടിച്ച് മോചനം നേടാം.
4.    സ്വർഗ്ഗത്തിലിരിക്കുന്നവൻ അതുകേട്ടു ചിരിക്കുന്നു;
       കർത്താവ് അവരെ പരിഹസിക്കുന്നു.
5.  അവിടുന്ന് അവരോട് കോപത്തോടെ സംസാരിക്കും;
     ക്രോധത്തോടെ അവരെ സംഭീതരാക്കും.
6.     എന്റെ  വിശുദ്ധ പർവ്വതമായ സിയോനിൽ
        ഞാനാണ് എന്റെ  രാജാവിനെ വാഴിച്ചതെന്ന്
        അവിടുന്ന് അരുളിച്ചെയ്യും.
7.  കർത്താവിന്റെ  കൽപ്പന ഞാൻ വിളംബരം ചെയ്യും;
     അവിടുന്ന്  എന്നോടു് അരുളിച്ചെയ്തു;
     നീ എന്റെ പുത്രനാണ്;
     ഇന്നു ഞാൻ നിനക്കു ജന്മം നൽകി.
8.     എന്നോടു ചോദിച്ചുകൊള്ളുക,
        ഞാൻ  നിനക്കു  ജനതകളെ അവകാശമായിത്തരും;
        ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും.
9.  ഇരുമ്പുദണ്ഡു കൊണ്ടു നീ അവരെ  തകർക്കും;
     മൺപാത്രത്തെയെന്നപോലെ നീ അവരെ  അടിച്ചുടയ്ക്കും.
10.    രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിൻ;
         ഭൂമിയുടെ  അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിൻ.
11.  ഭയത്തോടെ കർത്താവിനു 
      ശുശ്രൂഷ ചെയ്യുവിൻ;
12.     വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിൻ;
         അല്ലെങ്കിൽ അവിടുന്ന്   കോപിക്കുകയും
         നിങ്ങൾ വഴിയിൽവച്ചു നശിക്കുകയും ചെയ്യും.
         അവിടുത്തെ കോപം ക്ഷണത്തിൽ ജ്വലിക്കുന്നു.
         കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ