1. കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും?
അങ്ങയുടെ വിശുദ്ധഗിരിയിൽ ആരു വാസമുറപ്പിക്കും?
2. നിഷ്കളങ്കനായി ജീവിക്കുകയും
നീതി മാത്രം പ്രവർത്തിക്കുകയും
ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ.
3. പരദൂഷണം പറയുകയോ
സ്നേഹിതനെ ദ്രോഹിക്കയോ
അയൽക്കാരനെതിരെ അപവാദം
പരത്തുകയോ ചെയ്യാത്തവൻ.
4. ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
ദൈവഭക്തനോട് ആദരം കാണിക്കുകയും
നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും
ചെയ്യുന്നവൻ.
5. കടത്തിനു പലിശ ഈടാക്കുകയോ നിർദ്ദോഷനെതിരെ
കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ;
ഇങ്ങനെയുള്ളവൻ നിർഭയനായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ