1. കർത്താവാണ് എന്റെ ഇടയൻ;
എനിക്കൊന്നിനും കുറവുണ്ടാകയില്ല.
2. പച്ചയായ പുൽത്തകിടിയിൽ
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
3. അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു;
തന്റെ നാമത്തെ പ്രതി നീതിയുടെ
പാതയിൽ എന്നെ നയിക്കുന്നു.
4. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണു്
ഞാൻ നടക്കുന്നതെങ്കിലും,
അവിടുന്ന് കൂടെയുള്ളതിനാൽ
ഞാൻ ഭയപ്പെടുകയില്ല;
അങ്ങയുടെ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
5. എന്റെ ശത്രുക്കളുടെ മുമ്പിൽ
അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു് തൈലം കൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു;
6. അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും;
കർത്താവിന്റെ ആലയത്തിൽ
ഞാൻ എന്നേക്കും വസിക്കും.
എനിക്കൊന്നിനും കുറവുണ്ടാകയില്ല.
2. പച്ചയായ പുൽത്തകിടിയിൽ
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
3. അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു;
തന്റെ നാമത്തെ പ്രതി നീതിയുടെ
പാതയിൽ എന്നെ നയിക്കുന്നു.
4. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണു്
ഞാൻ നടക്കുന്നതെങ്കിലും,
അവിടുന്ന് കൂടെയുള്ളതിനാൽ
ഞാൻ ഭയപ്പെടുകയില്ല;
അങ്ങയുടെ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
5. എന്റെ ശത്രുക്കളുടെ മുമ്പിൽ
അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു് തൈലം കൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു;
6. അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും;
കർത്താവിന്റെ ആലയത്തിൽ
ഞാൻ എന്നേക്കും വസിക്കും.
വളരെ നല്ല പോസ്റ്റ്., ദൈവത്തില് അശ്രയിക്കുവിന്.....,,,,,
മറുപടിഇല്ലാതാക്കൂ