1. ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവൻ ഭാഗ്യവാൻ.
2. അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവൻ അതിനെക്കുറിച്ച് ധ്യാനിക്കുന്നു.
3. നീർച്ചാലിനരികെ നട്ടതും
യഥാകാലം ഫലം തരുന്നതും
ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണവൻ.
അവന്റെ പ്രവൃത്തികൾ സഫലമാകുന്നു
4. ദുഷ്ടർ ഇങ്ങനെയല്ല; കാറ്റു പറത്തുന്ന
പതിരു പോലെയാണ് അവർ.
5. ദുഷ്ടർക്ക് ന്യായവിധിയെ നേരിടാൻ കഴിയുകയില്ല.
പാപികൾക്കു നീതിമാന്മാരുടെ ഇടയിൽ
ഉറച്ചുനിൽക്കാനും കഴിയുകയില്ല.
6. കർത്താവ് നീതിമാന്മാരുടെ മാർഗ്ഗം അറിയുന്നു;
ദുഷ്ടരുടെ മാർഗ്ഗം നാശത്തിൽ അവസാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ