അപകടത്തിൽ ആശ്രയം
1. കർത്താവേ, എന്റെ ശത്രുക്കൾ അസംഖ്യമാണ്;
അനേകർ എന്നെ എതിർക്കുന്നു.
2. ദൈവം അവനെ സഹായിക്കുകയില്ല
എന്നു പലരും എന്നെക്കുറിച്ച് പറയുന്നു.
3. കർത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും
എന്റെ മഹത്വവും;
എന്നെ ശിരസ്സുയർത്തി നിർത്തുന്നതും
അവിടുന്നുതന്നെ.
4. ഉച്ചത്തിൽ ഞാൻ കർത്താവിനെ
വിളിച്ചപേക്ഷിക്കുന്നു;
തന്റെ വിശുദ്ധ പർവ്വതത്തിൽനിന്ന്
അവിടുന്ന് എനിക്കുത്തരമരുളുന്നു.
5. ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു;
ഉണർന്നെഴുന്നേൽക്കുന്നു;
എന്തെന്നാൽ ഞാൻ കർത്താവിന്റെ
കരങ്ങളിലാണ്.
6. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന
പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7. കർത്താവേ, എഴുന്നേൽക്കേണമേ!
എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!
അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു;
ദുഷ്ടരുടെ പല്ലുകളെ അങ്ങ് തകർത്തു.
8. വിമോചനം കർത്താവിൽ നിന്നാണ്;
അവിടുത്തെ അനുഗ്രഹം അങ്ങയുടെ
ജനത്തിന്റെമേൽ ഉണ്ടാകുമാറാകട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ