എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതീ, നീ എന്റെ ദാസനാണ്. ഞാൻ നിന്നെ തെരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കയില്ല എന്നു പറഞ്ഞുകൊണ്ട് ഭുമിയുടെ അതിർത്തികളിൽ നിന്നു ഞാൻ നിന്നെ തെരഞ്ഞെടുത്തു; വിദൂരദിക്കുകളിൽ നിന്ന് ഞാൻ നിന്നെ വിളിച്ചു. ഭയപ്പടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും. നിന്നെ ദ്വേഷിക്കുന്നവർ ലജ്ജിച്ചു തലതാഴ്ത്തും. നിന്നോടു് ഏറ്റുമുട്ടുന്നവർ നശിച്ചു് ഒന്നുമല്ലാതായിത്തീരും. നിന്നോടു ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവർ ശൂന്യരാകും. നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.
(ഏശയ്യാ 41: 8-13)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ