1. നിന്റെ കഷ്ടകാലത്ത് കർത്താവ് നിന്റെ
പ്രാർത്ഥന കേൾക്കുമാറാകട്ടെ!
യാക്കോബിന്റെ ദൈവത്തിന്റെ നാമം
നിന്നെ സംരക്ഷിക്കട്ടെ.
2. അവിടുന്ന് തന്റെ വിശുദ്ധ മന്ദിരത്തിൽനിന്ന്
നിനക്കു സഹായമയയ്ക്കട്ടെ1
സീയോനിൽ നിന്നു നിന്നെ തുണയ്ക്കട്ടെ!
3. നിന്റെ വഴിപാടുകൾ അവിടുന്ന്
ഓർക്കുമാറാകട്ടെ!
നിന്റെ ദഹനബലികളിൽ അവിടുന്ന്
സംപ്രീതനാകട്ടെ!
4. അവിടുന്ന് നിന്റെ ഹൃദയാഭിലാഷം
സാധിച്ചുതരട്ടെ!
അവിടുന്ന് നിന്റെ ഉദ്യമങ്ങൾ
സഫലമാക്കട്ടെ!
5. നിന്റെ വിജയത്തിൽ ഞങ്ങൾ ആഹ്ളാദിക്കും;
അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ
നാമത്തിൽ ഞങ്ങൾ വിജയപതാക പാറിക്കും;
കർത്താവ് നിന്റെ അപേക്ഷകൾ കൈക്കൊള്ളട്ടെ!
6. കർത്താവ് തന്റെ അഭിഷിക്തനെ സഹായിക്കുമെന്ന്
ഞാൻ ഇപ്പോൾ അറിയുന്നു;
അവിടുന്ന് തന്റെ വിശുദ്ധ സ്വർഗ്ഗത്തിൽനിന്നു്
അവന് ഉത്തരമരുളും;
വലതുകൈ കൊണ്ട് മഹത്തായ വിജയം നൽകും.
7. ചിലർ രഥങ്ങളിലും മറ്റുചിലർ കുതിരകളിലും
അഹങ്കരിക്കുന്നു;
ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കർത്താവിന്റെ
നാമത്തിൽ അഭിമാനം കൊള്ളുന്നു.
8. അവർ തകർന്നുവീഴും; എന്നാൽ ഞങ്ങൾ
ശിരസ്സുയർത്തി നിൽക്കും.
9. കർത്താവേ, രാജാവിനു വിജയംനൽകണമേ!
ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ
ഞങ്ങൾക്ക് ഉത്തരമരുളേണമേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ