2011, മാർച്ച് 14, തിങ്കളാഴ്‌ച

സങ്കീർത്തനം 21


1. കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ
                                            സന്തോഷിക്കുന്നു;   
    അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം
                                                 ആഹ്ളാദിക്കുന്നു!
2. അവന്റെ ഹൃദയാഭിലാഷം അങ്ങ് 
                                          സാധിച്ചുകൊടുത്തു;
    അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
3. സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന്
                                     അവനെ സന്ദർശിച്ചു;
    അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു.
4. അവൻ  അങ്ങയോട് ജീവൻ യാചിച്ചു; അവിടുന്ന്
                                          അതു നൽകി;
    സുദീർഘവും അനന്തവുമായ നാളുകൾതന്നെ.
5. അങ്ങയുടെ  സഹായത്താൽ അവന്റെ 
                              മഹത്വം വർദ്ധിച്ചു;
    അങ്ങ്  അവന്റെമേൽ തേജസ്സും 
                             പ്രതാപവും ചൊരിഞ്ഞു.
6. അവിടുന്ന് അവനെ എന്നേയ്ക്കും അനുഗ്രഹപൂർണ്ണനാക്കി;
    അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ  സന്തോഷം കൊണ്ട്
                                          അവനെ ആനന്ദിപ്പിച്ചു.
7. രാജാവ് കർത്താവിൽ വിശ്വസിച്ച്
                                    ആശ്രയിക്കുന്നു;
    അത്യുന്നതന്റെ കാരുണ്യം നിമിത്തം 
                            അവൻ നിർഭയനായിരിക്കും.
8. അങ്ങയുടെ കൈ സകല ശത്രുക്കളെയും
                                      തിരഞ്ഞുപിടിക്കും;
    അങ്ങയുടെ വലതുകരം അങ്ങയെ
                          വെറുക്കുന്നവരെ പിടികൂടും.
9. അങ്ങയുടെ സന്ദർശനദിനത്തിൽ അവരെ
                        എരിയുന്ന ചൂള പോലെയാക്കും;
    കർത്താവ് തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങും;
    അഗ്നി അവരെ ദഹിപ്പിച്ചുകളയും.
10. അങ്ങ് അവരുടെ സന്തതിയെ ഭൂമിയിൽനിന്നും
      അവരുടെ മക്കളെ മനുഷ്യമക്കളുടെയിടയിൽ നിന്നും
                                                നശിപ്പിക്കും.
11. അവർ അങ്ങേയ്ക്കെതിരേ തിന്മ നിരൂപിച്ചാലും
      അങ്ങേയ്ക്കെതിരേ ദുരാലോചന നടത്തിയാലും
                           വിജയിക്കുകയില്ല. 
12. അങ്ങ്   അവരെ  തുരത്തും; അവരുടെ മുഖത്തെ
                ലക്ഷ്യമാക്കി വില്ലുകുലയ്ക്കക്കും.
13. കർത്താവേ, അങ്ങയുടെ ശക്തിയിൽ
                              അങ്ങ് മഹത്വപ്പടട്ടെ!
      അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ
                                            പാടിപ്പുകഴ്ത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ