2011, ജൂലൈ 9, ശനിയാഴ്‌ച
കർത്താവ് എന്റെ സങ്കേതം
1. കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു;
ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ!
നീതിമാനായ അങ്ങ്
എന്നെ രക്ഷിക്കണമേ!
2. എന്റെ നേരെ ചെവി ചായിച്ച്,
എന്നെ അതിവേഗം വിടുവിക്കണമേ!
അവിടുന്ന് എന്റെ അഭയശിലയും എനിക്കു
രക്ഷ നൽകുന്ന ശക്തിദുർഗ്ഗവുമായിരിക്കണമേ!
3. അവിടുന്ന് എനിക്കു പാറയും
കോട്ടയുമാണ്;
അങ്ങയുടെ നാമത്തെപ്രതി
എന്നെ നയിക്കണമേ!
എനിക്കു വഴികാട്ടി ആയിരിക്കണമേ!
4. എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന
വയലിൽ നിന്ന് എന്നെ രക്ഷിക്കണമേ!
അവിടുന്നാണ് എന്റെ അഭയസ്ഥാനം.
5. അങ്ങയുടെ കരങ്ങളിൽ എന്റെ
ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു;
കർത്താവേ, വിശ്വസ്തനായ ദൈവമേ,
അവിടുന്നെന്നെ രക്ഷിച്ചു.
6. വ്യർത്ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ
അവിടുന്ന് വെറുക്കുന്നു;
എന്നാൽ ഞാൻ കർത്താവിൽ
ആശ്രയിക്കുന്നു.
7. അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ
ഞാൻ ആനന്ദമടയും;
അവിടുന്ന് എന്റെ ദുരിതങ്ങൾ
കണ്ടിരിക്കുന്നു;
എന്റെ യാതനകൾ അങ്ങ് ശ്രദ്ധിച്ചിരിക്കുന്നു.
8. ശത്രുകരങ്ങളിൽ അങ്ങെന്നെ
ഏൽപ്പിച്ചുകൊടുത്തില്ല;
വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ
അങ്ങ് ഉറപ്പിച്ചിരിക്കുന്നു.
9. കർത്താവേ, എന്നോടു കരുണ
തോന്നേണമേ!
ഞാൻ ദുരിതമനുഭവിക്കുന്നു;
ദുഃഖംകൊണ്ട് എന്റെ നയനങ്ങൾ
ക്ഷയിച്ചിരിക്കുന്നു;
എന്റെ ജീവനും ശരീരവും തളർന്നിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ