സങ്കീർത്തനം 141 - സായാഹ്നപ്രാർത്ഥന
1. കർത്താവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
വേഗം വരണമേ!
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥനയ്ക്കു ചെവി തരണമേ!
2. എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ
ധൂപാർച്ചനയായും
ഞാൻ കൈകൾ ഉയർത്തുന്നത് സായാഹ്നബലിയായും
സ്വീകരിക്കണമേ!
3. കർത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ;
എന്റെ അധരകവാടത്തിനു
കാവലേർപ്പെടുത്തണമേ!
4. എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ സമ്മതിക്കരുതേ!
അക്രമികളോടുചേർന്നു ദുഷ്കർമ്മങ്ങളിൽ മുഴുകാൻ എനിക്കിടയാക്കരുതേ!
അവരുടെ ഇഷ്ടവിഭവങ്ങൾ രുചിക്കാൻ എനിക്ക്
ഇടവരുത്തരുതേ!
5. എന്റെ നന്മയ്ക്കുവേണ്ടി നീതിമാൻ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ;
എന്നാൽ, ദുഷ്ടരുടെ തൈലം എന്റെ ശിരസ്സിനെ അഭിഷേകം ചെയ്യാൻ ഇടയാകാതിരിക്കട്ടെ!
എന്റെ പ്രാർത്ഥന എപ്പോഴും അവരുടെ
ദുഷ് പ്രവൃത്തികൾക്കെതിരാണ്.
6. അവരുടെ ന്യായാധിപന്മാർ പാറയിൽ നിന്നു
തള്ളിവീഴ്ത്തപ്പെടും;
അപ്പോൾ എന്റെ വാക്ക് എത്ര സൌമ്യമായിരുന്നെന്ന് അവർ അറിയും.
7. വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ അസ്ഥികൾ
പാതാളവാതിൽക്കൽ ചിതറിക്കിടക്കുന്നു.
8. ദൈവമായ കർത്താവേ, എന്റെ ദൃഷ്ടി അങ്ങയുടെനേരെ
തിരിഞ്ഞിരിക്കുന്നു;
അങ്ങയിൽ ഞാൻ അഭയം തേടുന്നു.
9. എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ;
അവർ എനിക്കൊരുക്കിയ കെണികളിൽ നിന്നും
ദുഷ്കർമ്മികൾ വിരിച്ച വലകളിൽനിന്നും എന്നെ
കാത്തുകൊള്ളേണമേ!
10.ദുഷ്ടർ ഒന്നടങ്കം അവരുടെതന്നെ വലകളിൽ കുടുങ്ങട്ടെ;
എന്നാൽ, ഞാൻ രക്ഷപെടട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ