2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പരിത്യക്തന്റെ പ്രാർത്ഥന

സങ്കീർത്തനം 142 - പരിത്യക്തന്റെ പ്രാർത്ഥന 

1. ഞാൻ ഉച്ചത്തിൽ കർത്താവിനെ            
                            വിളിച്ചപേക്ഷിക്കുന്നു;
    ശബ്ദമുയർത്തി കർത്താവിനോടു ഞാൻ   
                                    യാചിക്കുന്നു.
2. അവിടുത്തെ സന്നിധിയിൽ എന്റെ  
               ആവലാതികൾ ഞാൻ ചൊരിയുന്നു ;          
     എന്റെ ദുരിതങ്ങൾ അവിടുത്തെ മുൻപിൽ 
                      ഞാൻ നിരത്തുന്നു.
3. ഞാൻ തളരുമ്പോൾ എന്റെ വഴി അങ്ങ് 
                        അറിയുന്നു;
    ഞാൻ നടക്കുന്ന വഴിയിൽ അവർ എനിക്ക് 
                          കെണി വച്ചിരിക്കുന്നു.
4. വലത്തുവശത്തേക്കു നോക്കി ഞാൻ 
                 കാത്തിരിക്കുന്നു;
    എന്നാൽ, ആരും എന്നെ ശ്രദ്ധിക്കുന്നില്ല.
    ഒരു രക്ഷാകേന്ദ്രവും എനിക്ക് 
                              അവശേഷിക്കുന്നില്ല;
    ആരും എന്നെ പരിഗണിക്കുന്നുമില്ല.
5. കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
    അങ്ങാണ് എന്റെ അഭയം;
    ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ 
                 അവകാശം എന്നു ഞാൻ പറഞ്ഞു. 
6. എന്റെ നിലവിളി ശ്രദ്ധിക്കേണമേ;
    എന്തെന്നാൽ, ഞാൻ അങ്ങേയറ്റം 
                        തകർക്കപ്പെട്ടിരിക്കുന്നു;
    പീഡിപ്പിക്കുന്നവരിൽ നിന്ന് എന്നെ 
                        രക്ഷിക്കണമേ!
   അവർ എന്റെ ശക്തിക്കതീതരാണ്.
7. തടവറയിൽ നിന്ന് എന്നെ മോചിപ്പിക്കനണമേ;
    ഞാൻ അങ്ങയുടെ നാമത്തിനു 
                                     നന്ദി പറയട്ടെ;
   നീതിമാന്മാർ എന്റെ ചുറ്റും സമ്മേളിക്കും;
  എന്തെന്നാൽ, അവിടുന്ന് എന്നോടു 
                     ദയ കാണിക്കും.

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

നിശാഗീതം

  സങ്കീർത്തനം  134 - നിശാഗീതം


1. കർത്താവിന്റെ ദാസരേ, അവിടുത്തെ                                              സ്തുതിക്കുവിൻ;
    രാത്രിയിൽ   കർത്താവിന്റെ ആലയത്തിൽ 
                        ശുശ്രൂഷ ചെയ്യുന്നവരേ, 
                    അവിടുത്തെ വാഴ്ത്തുവിൻ.
2. ശ്രീകോവിലിലേക്കു കൈകൾ നീട്ടി                                                      കർത്താവിനെ വാഴ്ത്തുവിൻ.
3. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ്                                സീയോനിൽനിന്നും
                              നിന്നെ അനുഗ്രഹിക്കട്ടെ! 

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

സായാഹ്നപ്രാർത്ഥന

സങ്കീർത്തനം 141 -   സായാഹ്നപ്രാർത്ഥന 


1. കർത്താവേ, ഞാൻ അങ്ങയെ                                                            വിളിച്ചപേക്ഷിക്കുന്നു, 
                                          വേഗം  വരണമേ!
     ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ                                       പ്രാർത്ഥനയ്ക്കു  ചെവി തരണമേ!
2. എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ 
                                ധൂപാർച്ചനയായും 
     ഞാൻ കൈകൾ ഉയർത്തുന്നത്                                                       സായാഹ്നബലിയായും 
                                  സ്വീകരിക്കണമേ!
3. കർത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ;
    എന്റെ അധരകവാടത്തിനു 
                       കാവലേർപ്പെടുത്തണമേ!
4. എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ                                                 സമ്മതിക്കരുതേ! 
   അക്രമികളോടുചേർന്നു ദുഷ്കർമ്മങ്ങളിൽ                                 മുഴുകാൻ  എനിക്കിടയാക്കരുതേ!
   അവരുടെ ഇഷ്ടവിഭവങ്ങൾ രുചിക്കാൻ എനിക്ക് 
                         ഇടവരുത്തരുതേ!
5. എന്റെ നന്മയ്ക്കുവേണ്ടി നീതിമാൻ എന്നെ                              പ്രഹരിക്കുകയോ  ശാസിക്കുകയോ ചെയ്യട്ടെ;
   എന്നാൽ, ദുഷ്ടരുടെ തൈലം എന്റെ ശിരസ്സിനെ                 അഭിഷേകം ചെയ്യാൻ ഇടയാകാതിരിക്കട്ടെ!
   എന്റെ   പ്രാർത്ഥന   എപ്പോഴും   അവരുടെ 
               ദുഷ് പ്രവൃത്തികൾക്കെതിരാണ്. 
6. അവരുടെ  ന്യായാധിപന്മാർ  പാറയിൽ നിന്നു 
                         തള്ളിവീഴ്ത്തപ്പെടും;
    അപ്പോൾ എന്റെ വാക്ക് എത്ര                                                            സൌമ്യമായിരുന്നെന്ന് അവർ അറിയും. 
7. വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ                                     അസ്ഥികൾ 
           പാതാളവാതിൽക്കൽ ചിതറിക്കിടക്കുന്നു.
8. ദൈവമായ കർത്താവേ, എന്റെ ദൃഷ്ടി                                     അങ്ങയുടെനേരെ 
                         തിരിഞ്ഞിരിക്കുന്നു;
    അങ്ങയിൽ ഞാൻ അഭയം തേടുന്നു.
9. എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ;
     അവർ എനിക്കൊരുക്കിയ കെണികളിൽ                                                     നിന്നും  
      ദുഷ്കർമ്മികൾ വിരിച്ച വലകളിൽനിന്നും എന്നെ 
                            കാത്തുകൊള്ളേണമേ!
10.ദുഷ്ടർ ഒന്നടങ്കം അവരുടെതന്നെ വലകളിൽ                                                 കുടുങ്ങട്ടെ; 
               എന്നാൽ, ഞാൻ രക്ഷപെടട്ടെ! 

വാഗ്ദാനങ്ങളുടെ പെരുമഴ


ഏശയ്യാ 43: 1-5

        "യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ്  അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നു പോകുമ്പോൾ ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ഞാൻ നിന്റെ ദൈവമായ കർത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാൻ കൊടുത്തു. നീ എനിക്കു വിലപ്പെട്ടവനും  ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാൻ നൽകുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്."

ഏശയ്യാ 43: 14-21
         "നിങ്ങളുടെ രക്ഷകനും  ഇസ്രായേലിന്റെ പരിശുദ്ധനുമായ കർത്താവ് അരുളിച്ചെയ്യുന്നു:  നിങ്ങൾക്കു വേണ്ടി ഞാൻ ബാബിലോണിലേക്ക് ആളയയ്ക്കുകയും എല്ലാ പ്രതിബന്ധങ്ങളും തകർക്കുകയും ചെയ്യും. കൽദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും. ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കർത്താവാണ് ഞാൻ. സമുദ്രത്തിൽ വഴി വെട്ടുന്നവനും പെരുവെള്ളത്തിൽ പാതയൊരുക്കുന്നവനും രഥം, കുതിര, സൈന്യം, പടയാളികൾ എന്നിവ കൊണ്ടുവരുന്നവനുമായ കർത്താവ് അരുളിച്ചെയ്യുന്നു:
എഴുന്നേൽക്കാനാവാതെ ഇതാ അവർ കിടക്കുന്നു. അവർ പടുതിരി പോലെ അണഞ്ഞുപോകും. കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കയോ വേണ്ടാ.
ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ? ഞാൻ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും. വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. എന്നെ സ്തുതിച്ചു പ്രകീർത്തിക്കാൻ ഞാൻ സൃഷ്ടിച്ചു തെരഞ്ഞെടുത്ത ജനത്തിന് ദാഹജലം നൽകാൻ മരുഭൂമിയിൽ ജലവും വിജനദേശത്ത് നദികളും ഞാൻ ഒഴുക്കി."

2014, ജൂൺ 17, ചൊവ്വാഴ്ച

ദുഷ്ടനിൽ നിന്നു രക്ഷിക്കണമേ

സങ്കീർത്തനം 140 

1. കർത്താവേ,  ദുഷ്ടനിൽ നിന്ന് എന്നെ  
                മോചിപ്പിക്കണമേ!
    അക്രമികളിൽ നിന്ന് എന്നെ 
                        കാത്തുകൊള്ളേണമേ!
2. അവർ തിന്മ നിരൂപിക്കുകയും നിരന്തരം
        കലഹമിളക്കി വിടുകയും ചെയ്യുന്നു. 
3. അവർ തങ്ങളുടെ നാവ് സർപ്പത്തിന്റെ 
         നാവുപോലെ മൂർച്ചയുള്ളതാക്കുന്നു ;
    അവരുടെ അധരങ്ങൾക്കു കീഴിൽ 
            അണലിയുടെ വിഷമുണ്ട്‌.
4. കർത്താവേ, ദുഷ്ടരുടെ കൈകളിൽ നിന്ന് 
       എന്നെ കാത്തുകൊള്ളേണമേ!
    എന്നെ വീഴിക്കാൻ നോക്കുന്ന 
          അക്രമികളിൽ നിന്ന് എന്നെ 
                 രക്ഷിക്കണമേ!
5. ഗർവിഷ്ഠർ എനിക്കു കെണിവെച്ചിരിക്കുന്നു;
    അവർ എനിക്കു വല വിരിച്ചിരിക്കുന്നു;
    വഴിയരികിൽ അവർ എനിക്കു 
               കുടുക്കൊരുക്കിയിരിക്കുന്നു.  
6. കർത്താവിനോടു ഞാൻ പറയുന്നു: അവിടുന്നാണ് 
                          എന്റെ ദൈവം;
    കർത്താവേ, എന്റെ യാചനകളുടെ സ്വരം 
              ശ്രവിക്കണമേ!



2014, മേയ് 28, ബുധനാഴ്‌ച

എല്ലാം കാണുന്ന ദൈവം

സങ്കീർത്തനം 139 


1. കർത്താവേ. അവിടുന്ന് എന്നെ 
                  പരിശോധിച്ചറിഞ്ഞിരിക്കുന്നു.
2. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും 
               അവിടുന്ന് അറിയുന്നു;
  എന്റെ വിചാരങ്ങൾ  അവിടുന്ന് അകലെ നിന്ന് 
                          മനസ്സിലാക്കുന്നു.
3. എന്റെ നടപ്പും കിടപ്പും 
                  അങ്ങ് പരിശോധിച്ചറിയുന്നു;
     എന്റെ മാർഗ്ഗങ്ങൾ  അങ്ങേയ്ക്ക് നന്നായറിയാം.
4. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപുതന്നെ 
             കർത്താവേ,അത് അവിടുന്നറിയുന്നു.
5. മുൻപിലും പിൻപിലും അവിടുന്ന് എനിക്കു 
                   കാവൽ നില്ക്കുന്നു;
   അവിടുത്തെ കരം എന്റെമേലുണ്ട്.
6. ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു;
    എനിക്ക് അപ്രാപ്യമാം വിധം 
                              അത് ഉന്നതമാണ്.
7. അങ്ങയിൽ നിന്ന് ഞാൻ എവിടെപ്പോകും?
    അങ്ങയുടെ സന്നിധി വിട്ടു ഞാൻ      
                        എവിടെ ഓടിയൊളിക്കും?
8.ആകാശത്തിൽ കയറിയാൽ അങ്ങ് 
                   അവിടെയുണ്ട്;
   ഞാൻ പാതാളത്തിൽ കിടക്ക വിരിച്ചാൽ
              അങ്ങ്  അവിടെയുണ്ട്.
9. ഞാൻ പ്രഭാതത്തിന്റെ ചിറകു ധരിച്ച് 
            സമുദ്രത്തിന്റെ അതിർത്തിയിൽ
                       ചെന്നുവസിച്ചാൽ
10. അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും;
     അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചു നടത്തും.
11. ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള 
             പ്രകാശം ഇരുട്ടായിത്തീരട്ടെ 
                  എന്നു ഞാൻ പറഞ്ഞാൽ,
12. ഇരുട്ടുപോലും അങ്ങേയ്ക്ക് ഇരുട്ടായിരിക്കുകയില്ല;
     രാത്രി പകൽ പോലെ പ്രകാശപൂർണ്ണമായിരിക്കും;
     എന്തെന്നാൽ,അങ്ങേയ്ക്ക് ഇരുട്ട് 
               പ്രകാശം പോലെതന്നെയാണ്.
13. അവിടുന്നാണ് എന്റെ അന്തരംഗത്തിന്
                       രൂപം നല്കിയത്;
      എന്റെ അമ്മയുടെ ഉദരത്തിൽ 
                  അവിടുന്ന് എന്നെ മെനഞ്ഞു.
14. ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, 
           അങ്ങ് എന്നെ വിസ്മയനീയമായി 
                          സൃഷ്ടിച്ചു;
     അവിടുത്തെ സൃഷ്ടികൾ അത്ഭുതകരമാണ്;
            എനിക്കതു നന്നായി അറിയാം.
15. ഞാൻ നിഗൂഡതയിൽ ഉരുവാക്കപ്പെടുകയും 
         ഭൂമിയുടെ അധോഭാഗങ്ങളിൽവെച്ച് 
                    സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും 
        ചെയ്തപ്പോൾ എന്റെ രൂപം അവിടുത്തേക്ക്‌ 
                     അജ്ഞാതമായിരുന്നില്ല.
16. എനിക്കു രൂപം ലഭിക്കുന്നതിനു മുൻപുതന്നെ 
           അവിടുത്തെ കണ്ണുകൾ  എന്നെ കണ്ടു;
      എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ 
               ഉണ്ടാകുന്നതിനു മുൻപുതന്നെ,
     അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു.
17. ദൈവമേ, അവിടുത്തെ ചിന്തകൾ 
                   എനിക്ക് എത്ര അമൂല്യമാണ്‌;
      അവ എത്ര വിപുലമാണ്. 
18. ഞാൻ  നോക്കിയാൽ അവ 
            മണൽത്തരികളെക്കാൾ അധികമാണ്;
      ഉണരുമ്പോൾ ഞാൻ അങ്ങയുടെ കൂടെയായിരിക്കും.

2014, മേയ് 23, വെള്ളിയാഴ്‌ച

സങ്കീർത്തനം138 - കൃതജ്ഞതാഗീതം


കൃതജ്ഞതാഗീതം 

1. കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു 
         നന്ദി പറയുന്നു;
    ദേവന്മാരുടെ മുൻപിൽ ഞാനങ്ങയെ 
            പാടിപ്പുകഴ്ത്തും.
2. ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ 
             ശിരസ്സു നമിക്കുന്നു;
     അങ്ങയുടെ കാരുണ്യത്തെയും 
                          വിശ്വസ്തതയെയും ഓർത്ത് 
     അങ്ങേക്കു നന്ദി പറയുന്നു. 
     അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
3. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് 
      എനിക്കുത്തരമരുളി; 
      അവിടുന്ന് എന്റെ ആത്മാവിൽ ധൈര്യം പകർന്ന് 
     എന്നെ ശക്തിപ്പെടുത്തി. 
4. കർത്താവേ, ഭൂമിയിലെ സകല രാജാക്കന്മാരും 
      അങ്ങയെ പ്രകീർത്തിക്കും; എന്തെന്നാൽ, 
     അവർ അങ്ങയുടെ വാക്കുകൾ
കേട്ടിരിക്കുന്നു.