2011, ഡിസംബർ 10, ശനിയാഴ്‌ച

രാജാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

                              (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
സങ്കീര്‍ത്തനം 72 
 1. ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും
                         രാജകുമാരന് അങ്ങയുടെ ധർമ്മനിഷ്ഠയും
                                       നൽകണമേ!
2. അവൻ അങ്ങയുടെ ജനത്തെ ധർമ്മനിഷ്ഠയോടും
           അങ്ങയുടെ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
3. നീതിയാൽ പർവതങ്ങളും കുന്നുകളും
     ജനങ്ങൾക്കു വേണ്ടി
             ഐശ്വര്യം വിളയിക്കട്ടെ!
4. എളിയവർക്ക് അവൻ നീതി പാലിച്ചുകൊടുക്കട്ടെ!
    ദരിദ്രർക്ക് മോചനം നൽകട്ടെ!
    മർദ്ദകരെ തകർക്കുകയും ചെയ്യട്ടെ!
5. സൂര്യചന്ദ്രന്മാരുള്ള കാലം വരെ
    തലമുറകളോളം അവൻ ജീവിക്കട്ടെ!
6. അവൻ വെട്ടിനിർത്തിയ പുൽപ്പുറങ്ങളിൽ വീഴുന്ന
         മഴ പോലെയും ഭൂമിയെ നനയ്ക്കുന്ന വർഷം 
                      പോലെയും ആയിരിക്കട്ടെ!       
 7. അവന്റെ കാലത്ത് നീതി തഴച്ചു വളരട്ടെ!
     ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം
                            പുലരട്ടെ!
8. സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ
                        ഭൂമിയുടെ അതിർത്തികൾ വരെയും
    അവന്റെ ആധിപത്യം നിലനിൽക്കട്ടെ!
9. വൈരികൾ അവന്റെ മുമ്പിൽ ശിരസ്സു നമിക്കട്ടെ!
    അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ!
10. താർഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്മാർ
               അവനു കപ്പം കൊടുക്കട്ടെ!
     ഷേബായിലെയും സേബായിലെയും രാജാക്കന്മാർ
              അവനു കാഴ്ചകൾ കൊണ്ടുവരട്ടെ!
11. എല്ലാ രാജാക്കന്മാരും അവന്റെ മുമ്പിൽ സാഷ്ടാംഗം
                        പ്രണമിക്കട്ടെ!
      എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
12. നിലവിളിക്കുന്ന പാവപ്പെട്ടവനേയും
       നിസ്സഹായനായ ദരിദ്രനെയും അവൻ
                            മോചിപ്പിക്കും.
13. ദുർബ്ബലനോടും പാവപ്പെട്ടവനോടും അവൻ
                    കരുണ കാണിക്കുന്നു;
      അഗതികളുടെ ജീവൻ അവൻ രക്ഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ