(ഇസ്രായേല്‍ ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു.
1. കർത്താവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റെ പേരിലാണറിയപ്പെടുന്നത്)
വൃദ്ധന്റെ പ്രാര്‍ത്ഥന1. കർത്താവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
2. അങ്ങയുടെ നീതിയിൽ എന്നെ മോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ! എന്റെ യാചന
കേട്ട് എന്നെ രക്ഷിക്കണമേ!
3. അങ്ങ് എനിക്ക് അഭയശിലയും
രക്ഷാദുർഗ്ഗവും ആയിരിക്കേണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുർഗ്ഗവും.
4. എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയിൽ നിന്ന്
എന്നെ വിടുവിക്കണമേ!
5. കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം.
6. ജനനം മുതൽ ഞാനങ്ങയെ ആശ്രയിച്ചു;
മാതാവിന്റെ ഉദരത്തിൽ നിന്ന് അങ്ങാണ്
എന്നെ എടുത്തത്;
ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.
7. ഞാൻ പലർക്കും ഭീതിജനകമായ
അടയാളമായിരുന്നു; എന്നാൽ അവിടുന്നാണ്
എന്റെ സുശക്തമായ സങ്കേതം.
8. എന്റെ അധരങ്ങൾ സദാ അങ്ങയെ
സ്തുതിക്കുന്നു;
അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9. വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ!
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ!
10. എന്റെ ശത്രുക്കൾ എന്നെപ്പറ്റി സംസാരിക്കുന്നു;
എന്റെ ജീവനെ വേട്ടയാടുന്നവർ
കൂടിയാലോചിക്കുന്നു.
11. ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു;
പിന്തുടർന്ന് അവനെ പിടികൂടുവിൻ, അവനെ
രക്ഷിക്കാനാരുമില്ല എന്നവർ പറയുന്നു.
12. ദൈവമേ, എന്നിൽനിന്നകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാൻ
വേഗം വരണമേ!
രക്ഷാദുർഗ്ഗവും ആയിരിക്കേണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുർഗ്ഗവും.
4. എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയിൽ നിന്ന്
എന്നെ വിടുവിക്കണമേ!
5. കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം.
6. ജനനം മുതൽ ഞാനങ്ങയെ ആശ്രയിച്ചു;
മാതാവിന്റെ ഉദരത്തിൽ നിന്ന് അങ്ങാണ്
എന്നെ എടുത്തത്;
ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.
7. ഞാൻ പലർക്കും ഭീതിജനകമായ
അടയാളമായിരുന്നു; എന്നാൽ അവിടുന്നാണ്
എന്റെ സുശക്തമായ സങ്കേതം.
8. എന്റെ അധരങ്ങൾ സദാ അങ്ങയെ
സ്തുതിക്കുന്നു;
അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9. വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ!
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ!
10. എന്റെ ശത്രുക്കൾ എന്നെപ്പറ്റി സംസാരിക്കുന്നു;
എന്റെ ജീവനെ വേട്ടയാടുന്നവർ
കൂടിയാലോചിക്കുന്നു.
11. ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു;
പിന്തുടർന്ന് അവനെ പിടികൂടുവിൻ, അവനെ
രക്ഷിക്കാനാരുമില്ല എന്നവർ പറയുന്നു.
12. ദൈവമേ, എന്നിൽനിന്നകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാൻ
വേഗം വരണമേ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ