2011, ഡിസംബർ 3, ശനിയാഴ്‌ച

സങ്കീര്‍ത്തനം 70 - കർത്താവേ, വേഗം വരണമേ

                  (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.
 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

1. ദൈവമേ, എന്നെ മോചിപ്പിക്കാൻ
            ദയ തോന്നണമേ! കർത്താവേ, എന്നെ
                            സഹായിക്കാൻ വേഗം വരണമേ!
2. എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ
               ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
    എനിക്കു ദ്രോഹമാലോചിക്കുന്നവർ
                അവമാനിതരായി പിന്തിരിയട്ടെ!
3. ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു
          പറയുന്നവർ ലജ്ജ കൊണ്ടു സ്തബ്ധരാകട്ടെ!
4. അങ്ങയെ അന്വേഷിക്കുന്നവർ അങ്ങയിൽ
                സന്തോഷിച്ചുല്ലസിക്കട്ടെ!
    അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ
             ദൈവം വലിയവനാണ് എന്ന് നിരന്തരം
                          പ്രഘോഷിക്കട്ടെ!
5. ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ,
            എന്റെയടുത്ത് വേഗം വരണമേ!
    അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
            കർത്താവേ, വൈകരുതേ!

1 അഭിപ്രായം: