"ഇന്നലത്തെ ദിവസം കഴിഞ്ഞുപോയി. നാളത്തെ ദിവസം എത്തിയിട്ടുമില്ല. നമുക്കുള്ളത് ഇന്നു മാത്രമാണ്. അവിടെ നമുക്കാരംഭിക്കാം.
എല്ലാവരും ഇന്ന് ഭയങ്കര തിരക്കിലാണെന്നു തോന്നുന്നു. മക്കൾക്ക് മാതാപിതാക്കളെ കാണാൻ നേരമില്ല; മാതാപിതാക്കൾക്ക് തമ്മിൽത്തമ്മിൽ കാണാനും നേരമില്ല. അങ്ങനെ ലോകത്തിന്റെ സമാധാനം വീട്ടിൽ തകർന്നു തുടങ്ങുന്നു.
ചെറിയ കാര്യങ്ങൾ തീർച്ചയായും ചെറിയവ തന്നെ. പക്ഷേ, ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുക എന്നത് വലിയ കാര്യം തന്നെയാണ്.
ഒരു ത്യാഗപ്രവൃത്തി വിലയുള്ളതാകണമെങ്കിൽ അതിനൊരു വില കൊടുത്തേ മതിയാവൂ. അത് നമ്മെ മുറിപ്പെടുത്തണം; ശൂന്യമാക്കണം.
നിശ്ശബ്ദതയുടെ ഫലമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഫലമാ വിശ്വാസം. വിശ്വാസത്തിന്റെ ഫലമോ സ്നേഹം. സ്നേഹത്തിന്റെ ഫലമോ സേവനം. സേവനത്തിന്റെ ഫലമോ സമാധാനം.
ലോകമാസകലം വിശപ്പിലും ദാരിദ്യത്തിലും ജീവിച്ചു മരിക്കുന്നവരെ സേവിപ്പാൻ കർത്താവേ, ഞങ്ങളെ യോഗ്യരാക്കണമേ. അവരുടെ ഇന്നത്തെ ആഹാരം അവർക്കു നൽകാൻ ഞങ്ങളെ ഉപയോഗിക്കണമേ. ഞങ്ങളുടെ മനസ്സിലുള്ള സ്നേഹത്തിലൂടെ അവർക്ക് സമാധാനവും സന്തോഷവും നൽകണമേ."
ശരിയാണ് ..നമുക്കുള്ളത് ഇന്ന് മാത്രമാണ് .!
മറുപടിഇല്ലാതാക്കൂ