1. ദൈവമേ, എന്റെ ആവലാതി കേൾക്കണമേ!
ശത്രുഭയത്തിൽ നിന്ന് എന്റെ ജീവനെ
രക്ഷിക്കണമേ!
2. ദുഷ്ടരുടെ ഗൂഢാലോചനകളിൽ നിന്നും
ദുഷ്ക്കർമ്മികളുടെ കുടിലതന്ത്രങ്ങളിൽ നിന്നും
എന്നെ മറയ്ക്കണമേ!
3. അവർ തങ്ങളുടെ നാവുകൾ വാളുപോലെ
മൂർച്ചയുള്ളതാക്കുന്നു;
അവർ പരുഷവാക്കുകൾ അസ്ത്രംപോലെ
തൊടുക്കുന്നു.
4. അവർ നിർദ്ദോഷരെ ഒളിഞ്ഞിരുന്ന് എയ്യുന്നു;
പെട്ടെന്ന് കൂസലെന്യേ എയ്യുന്നു.5. അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ
ഉറച്ചു നിൽക്കുന്നു;
എവിടെ കെണി വയ്ക്കണമെന്ന് അവർ
ആലോചിക്കുന്നു;
അവർ വിചാരിക്കുന്നു, ആർ നമ്മെക്കാണും?
6. നമ്മുടെ കുറ്റകൃത്യങ്ങൾ ആരു കണ്ടുപിടിക്കും?
കൗശലപൂർവമാണ് നാം കെണിയൊരുക്കിയത്;
മനുഷ്യന്റെ അന്തരംഗവും ഹൃദയവും
എത്ര അഗാധം!
7. എന്നാൽ ദൈവം അവരുടെമേൽ
അസ്ത്രമയയ്ക്കും;
നിനച്ചിരിക്കാതെ അവർ മുറിവേൽക്കും.
8. അവരുടെ നാവു നിമിത്തം അവിടുന്ന്
അവർക്ക് വിനാശം വരുത്തും;
കാണുന്നവരെല്ലാം അവരെ പരിഹസിച്ചു
തലകുലുക്കും.
9. അപ്പോൾ സകലരും ഭയപ്പെടും;
അവർ ദൈവത്തിന്റെ പ്രവൃത്തിയെ
പ്രഘോഷിക്കും; അവിടുത്തെ
പ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കും.
10. നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ!
അവൻ കർത്താവിൽ അഭയം തേടട്ടെ!
പരമാർത്ഥഹൃദയർ അഭിമാനം കൊള്ളട്ടെ!
ജീസസ്സ്..........
മറുപടിഇല്ലാതാക്കൂഒരു വശം താഴും ത്രാസുമായ്
സങ്കീർത്തനമെന്നെഴുതി മറ്റുള്ളവരെയപമാനിക്കും
പാപിയായ ഈ കുസുമെമെന്ന് പേരായ
ബ്ലോഗറോടും കുരിശിൽ കിടന്നു
നീ പൊറുത്തേയ്ക്കുക...
"സങ്കീർത്തന"മെന്നാലെന്തെന്നറിയാതെ
മറുപടിഇല്ലാതാക്കൂസങ്കോചമെന്യേ വിധിക്കുന്ന സോദരാ(രീ)
നന്ദി ചൊല്ലുന്നു ഹൃദയപൂർവ്വം
നല്ലവനാം(ളാം) നിൻ പ്രാർത്ഥനയ്ക്കായ്...