2011, നവംബർ 16, ബുധനാഴ്‌ച

സങ്കീർത്തനം 67 - ദൈവത്തിന്റെ രക്ഷാകരശക്തി

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)


1. ദൈവം നമ്മോടു കൃപ കാണിക്കുകയും
          നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
    അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ
                                       ചൊരിയുമാറാകട്ടെ!
2. അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ
          രക്ഷാകരശക്തി സകല ജനതകളുടെയിടയിലും
                      അറിയപ്പെടേണ്ടതിനു തന്നെ.
3. ദൈവമേ, ജനതകൾ അങ്ങയെ
                                   പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
4. ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം
                   ആലപിക്കുകയും ചെയ്യട്ടെ!
    അങ്ങ് ജനതകളെ നീതിപൂർവ്വം വിധിക്കുകയും
                      ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5. ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6. ഭൂമി അതിന്റെ വിളവു നൽകി;
    ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.
7. അവിടുന്ന് നമ്മെ അനുഗ്രഹിച്ചു;
    ഭൂമി മുഴുവൻ അവിടുത്തെ ഭയപ്പെടട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ