2011, നവംബർ 28, തിങ്കളാഴ്‌ച

സങ്കീർത്തനം 69 - ദീനരോദനം

                                             (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്        
ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീർത്തനം 69
 

1. ദൈവമേ, എന്നെ രക്ഷിക്കണമേ!
    വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.
2. കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റിൽ
                                        ഞാൻ താഴുന്നു;
    ആഴമുള്ള ജലത്തിൽ ഞാനെത്തിയിരിക്കുന്നു;
    ജലം എന്റെമേൽ കവിഞ്ഞൊഴുകുന്നു.
3.  കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു;
     എന്റെ തൊണ്ട വരണ്ടു;
     ദൈവത്തെ കാത്തിരുന്നു് എന്റെ
                                        കണ്ണുകൾ മങ്ങി.
4. കാരണം കൂടാതെ എന്നെ എതിർക്കുന്നവർ
             എന്റെ തലമുടിയിഴകളേക്കാൾ കൂടുതലാണ്;
    എന്നെ നശിപ്പിക്കാനൊരുങ്ങിയവർ, നുണകൊണ്ട്
                             എന്നെ ആക്രമിക്കുന്നവർ പ്രബലരാണ്;
     ഞാൻ മോഷ്ടിക്കാത്തത് തിരിച്ചുകൊടുക്കാനാവുമോ?
5. കർത്താവേ, എന്റെ ഭോഷത്വം
                                     അവിടുന്നറിയുന്നു;
     എന്റെ തെറ്റുകൾ അങ്ങയിൽ നിന്നു
                                           മറഞ്ഞിരിക്കുന്നില്ല.
6. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
    അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ ഞാൻ മൂലം
                                           ലജ്ജിക്കാനിടയാകരുതേ!

    ഇസ്രായേലിന്റെ ദൈവമേ,
    അങ്ങയെ അന്വേഷിക്കുന്നവർ ഞാൻ മൂലം
                 അപമാനിതരാകാൻ സമ്മതിക്കരുതേ!

2011, നവംബർ 21, തിങ്കളാഴ്‌ച

സങ്കീര്‍ത്തനം 68 - ദൈവത്തിന്റെ ജൈത്രയാത്ര

                                                                           (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന 
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

സങ്കീര്‍ത്തനം 68

1. ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! 
    അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ!
    അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ 
                  മുന്‍പില്‍ നിന്ന് ഓടിപ്പോകട്ടെ!

 2. കാറ്റില്‍ പുകയെന്നപോലെ അവരെ 
                             തുരത്തണമേ!
     അഗ്നിയില്‍ മെഴുക് ഉരുകുന്നതുപോലെ 
     ദുഷ്ടര്‍ ദൈവസന്നിധിയില്‍ 
                                            നശിച്ചുപോകട്ടെ!

 3. നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
     ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
     അവര്‍ ആനന്ദം കൊണ്ട് മതി മറക്കട്ടെ !

4.  ദൈവത്തിനു സ്തുതി പാടുവിന്‍;
     അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍;
     മേഘങ്ങളില്‍ സഞ്ച രിക്കുന്നവന് 
                                 സ്തോത്രങ്ങളാലപിക്കുവിന്‍;
     കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം.
     അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍.

2011, നവംബർ 16, ബുധനാഴ്‌ച

സങ്കീർത്തനം 67 - ദൈവത്തിന്റെ രക്ഷാകരശക്തി

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)


1. ദൈവം നമ്മോടു കൃപ കാണിക്കുകയും
          നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
    അവിടുന്ന് തന്റെ പ്രീതി നമ്മുടെ മേൽ
                                       ചൊരിയുമാറാകട്ടെ!
2. അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ
          രക്ഷാകരശക്തി സകല ജനതകളുടെയിടയിലും
                      അറിയപ്പെടേണ്ടതിനു തന്നെ.
3. ദൈവമേ, ജനതകൾ അങ്ങയെ
                                   പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
4. ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം
                   ആലപിക്കുകയും ചെയ്യട്ടെ!
    അങ്ങ് ജനതകളെ നീതിപൂർവ്വം വിധിക്കുകയും
                      ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5. ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ!
    എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6. ഭൂമി അതിന്റെ വിളവു നൽകി;
    ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.
7. അവിടുന്ന് നമ്മെ അനുഗ്രഹിച്ചു;
    ഭൂമി മുഴുവൻ അവിടുത്തെ ഭയപ്പെടട്ടെ!

2011, നവംബർ 13, ഞായറാഴ്‌ച

മദർ തെരേസയുടെ പ്രാർത്ഥന


               "ഇന്നലത്തെ ദിവസം കഴിഞ്ഞുപോയി. നാളത്തെ ദിവസം എത്തിയിട്ടുമില്ല. നമുക്കുള്ളത് ഇന്നു മാത്രമാണ്. അവിടെ നമുക്കാരംഭിക്കാം.

എല്ലാവരും ഇന്ന് ഭയങ്കര തിരക്കിലാണെന്നു തോന്നുന്നു. മക്കൾക്ക് മാതാപിതാക്കളെ കാണാൻ നേരമില്ല; മാതാപിതാക്കൾക്ക് തമ്മിൽത്തമ്മിൽ കാണാനും നേരമില്ല. അങ്ങനെ ലോകത്തിന്റെ സമാധാനം വീട്ടിൽ തകർന്നു തുടങ്ങുന്നു.

ചെറിയ കാര്യങ്ങൾ തീർച്ചയായും ചെറിയവ തന്നെ.  പക്ഷേ, ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുക എന്നത് വലിയ കാര്യം തന്നെയാണ്.

ഒരു ത്യാഗപ്രവൃത്തി വിലയുള്ളതാകണമെങ്കിൽ അതിനൊരു വില കൊടുത്തേ മതിയാവൂ. അത് നമ്മെ മുറിപ്പെടുത്തണം; ശൂന്യമാക്കണം.

നിശ്ശബ്ദതയുടെ ഫലമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഫലമാ വിശ്വാസം. വിശ്വാസത്തിന്റെ ഫലമോ സ്നേഹം. സ്നേഹത്തിന്റെ ഫലമോ സേവനം. സേവനത്തിന്റെ ഫലമോ സമാധാനം.

ലോകമാസകലം വിശപ്പിലും ദാരിദ്യത്തിലും ജീവിച്ചു മരിക്കുന്നവരെ സേവിപ്പാൻ കർത്താവേ, ഞങ്ങളെ യോഗ്യരാക്കണമേ. അവരുടെ ഇന്നത്തെ ആഹാരം അവർക്കു നൽകാൻ ഞങ്ങളെ ഉപയോഗിക്കണമേ. ഞങ്ങളുടെ മനസ്സിലുള്ള സ്നേഹത്തിലൂടെ അവർക്ക് സമാധാനവും സന്തോഷവും നൽകണമേ."
                                                                         

2011, നവംബർ 11, വെള്ളിയാഴ്‌ച

സങ്കീർത്തനം 66 - കർത്താവിനെ സ്തുതിക്കുവിൻ

 (ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

 എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)

കർത്താവിനെ സ്തുതിക്കുവിൻ


1. ഭൂവാസികളേ, ആഹ്ളാദത്തോടെ
                  കർത്താവിനെ സ്തുതിക്കുവിൻ.
2. അവിടുത്തെ നാമത്തിന്റെ മഹത്വം
                               പ്രകീർത്തിക്കുവിൻ;
    സ്തുതികളാൽ അവിടുത്തെ
                    മഹത്വപ്പെടുത്തുവിൻ.
3. അവിടുത്തെ പ്രവൃത്തികൾ എത്ര
               ഭീതിജനകം!
    അങ്ങയുടെ ശക്തിപ്രഭാവത്താൽ
           ശത്രുക്കൾ അങ്ങേയ്ക്കു കീഴടങ്ങും.
4. ഭൂവാസികൾ മുഴുവൻ അവിടുത്തെ
                                        ആരാധിക്കുന്നു;
     അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു;
     അങ്ങയുടെ നാമത്തിനു് സ്തോത്രമാലപിക്കുന്നു.
  5. ദൈവത്തിന്റെ പ്രവൃത്തികൾ
                        വന്നുകാണുവിൻ;
    മനുഷ്യരുടെയിടയിൽ അവിടുത്തെ 

               പ്രവൃത്തികൾ ഭീതിജനകമാണ്.
6. അവിടുന്ന് സമുദ്രത്തെ ഉണങ്ങിയ
                നിലമാക്കി;
    അവർ അതിലൂടെ നടന്നുനീങ്ങി.
    അവിടെ നമ്മൾ ദൈവത്തിൽ 

                                     സന്തോഷിച്ചു.
7. അവിടുന്ന് തന്റെ ശക്തിയിൽ എന്നേയ്ക്കും
       വാഴും; അവിടുന്ന് ജനതകളെ നിരീക്ഷിക്കുന്നു;
    കലഹപ്രിയർ അഹങ്കരിക്കാതിരിക്കട്ടെ!

  8. ജനതകളേ, കർത്താവിനെ വാഴ്ത്തുവിൻ;
    അവിടുത്തെ സ്തുതിക്കുന്ന സ്വരം
                  ഉയരട്ടെ!
9. അവിടുന്ന് നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു;
    നമുക്കു കാലിടറാൻ അവിടുന്ന്
                                     സമ്മതിക്കയില്ല.

2011, നവംബർ 8, ചൊവ്വാഴ്ച

സങ്കീർത്തനം 65 - സമൃദ്ധി ചൊരിയുന്ന ദൈവം

(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്ഉരുത്തിരിഞ്ഞുവന്ന
പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.

ദാവീദു രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്ന് പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയില്‍  ദാവീദിന്റെ സ്വാധീനം വലുതാണെങ്കിലും ഇസ്രായേല്‍  ചരിത്രത്തിലെ വിവിധഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍  ഉള്‍ക്കൊള്ളുന്ന  സങ്കീര്‍ത്തനങ്ങള്‍  എല്ലാം ഒരാള്‍  തന്നെ രചിച്ചതല്ല. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്.

ദൈവവും ഇസ്രായേല്‍  ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍  തെളിഞ്ഞുകാണാം.)


സങ്കീര്‍ത്തനം 65
1. ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങ്
                    സ്തുത്യർഹനാണ്;
    അങ്ങേയ്ക്കുള്ള നേർച്ചകള്‍  ഞങ്ങള്‍  നിറവേറ്റും.
2. പ്രാർത്ഥന  ശ്രവിക്കുന്നവനേ,  മർത്യരെല്ലാം
          പാപഭാരവുമായി അങ്ങയുടെ സന്നിധിയിൽ
                                  വരുന്നു.
3. അകൃത്യങ്ങൾക്ക് അടിമപ്പെടുമ്പോൾ അങ്ങ്
              ഞങ്ങളെ മോചിപ്പിക്കുന്നു.
4. അങ്ങയുടെ അങ്കണത്തിൽ വസിക്കാൻ
         അങ്ങുതന്നെ തെരഞ്ഞെടുത്തു
              കൊണ്ടുവരുന്നവൻ ഭാഗ്യവാൻ;
   ഞങ്ങൾ അങ്ങയുടെ ആലയത്തിലെ,
           വിശുദ്ധ മന്ദിരത്തിലെ, നന്മ കൊണ്ടു
                         സംതൃപ്തരാകും.
5. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ
                     പ്രവൃത്തികളാൽ
    അങ്ങ് ഞങ്ങൾക്ക് മോചനമരുളുന്നു;
    ഭൂമി മുഴുവന്റേയും വിദൂരസമുദ്രങ്ങളുടേയും പ്രത്യാശ
                            അവിടുന്നാണ്.
6. അവിടുന്ന് ശക്തി കൊണ്ട് അര മുറുക്കി
                           പർവതങ്ങളെ ഉറപ്പിക്കുന്നു.
7. അവിടുന്ന് സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ
                           അലർച്ചയും
    ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8. ഭൂമിയുടെ വിദൂരമായ അതിരുകളിൽ വസിക്കുന്നവരും
    അങ്ങയുടെ അത്ഭുതപ്രവൃത്തികൾ കണ്ടു
                        ഭയപ്പെടുന്നു.

    ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ
                      ആനന്ദം കൊണ്ട്
    ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു.
9. അവിടുന്ന് ഭൂമിയെ സന്ദർശിച്ചു് അതിനെ
                        നനയ്ക്കുന്നു;
    അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
    ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു;
    അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക്
                                         ധാന്യം നൽകുന്നു.
 10. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ
                                 സമൃദ്ധമായി നനയ്ക്കുന്നു;
      കട്ടയുടച്ചു നിരത്തുകയും മഴ വർഷിച്ച്
               അതിനെ കുതിർക്കുകയും ചെയ്യുന്നു;
     അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.

 11. സംവൽസരത്തെ അവിടുന്ന് സമൃദ്ധി കൊണ്ടു
                         മകുടം ചാർത്തുന്നു;
      അങ്ങയുടെ രഥത്തിന്റെ ചാലുകൾ പുഷ്ടി പൊഴിക്കുന്നു
12. മരുപ്രദേശത്തെ പുൽപ്പുറങ്ങൾ 
                             സമൃദ്ധി ചൊരിയുന്നു;
      കുന്നുകൾ സന്തോഷം അണിയുന്നു.
13. മേച്ചിൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങളെക്കൊണ്ട്
                        ആവൃതമാകുന്നു;
     താഴ്വരകൾ ധാന്യം കൊണ്ട് മൂടിയിരിക്കുന്നു;
     സന്തോഷം കൊണ്ട് അവ ആർത്തുപാടുന്നു.

2011, നവംബർ 7, തിങ്കളാഴ്‌ച

സങ്കീർത്തനം 64 - കുടിലബുദ്ധിയെ തകർക്കണമേ!

1. ദൈവമേ, എന്റെ ആവലാതി കേൾക്കണമേ!
    ശത്രുഭയത്തിൽ നിന്ന് എന്റെ ജീവനെ
                                             രക്ഷിക്കണമേ!
2. ദുഷ്ടരുടെ ഗൂഢാലോചനകളിൽ നിന്നും
    ദുഷ്ക്കർമ്മികളുടെ കുടിലതന്ത്രങ്ങളിൽ നിന്നും
                   എന്നെ മറയ്ക്കണമേ!
3. അവർ തങ്ങളുടെ നാവുകൾ വാളുപോലെ
                  മൂർച്ചയുള്ളതാക്കുന്നു;
    അവർ പരുഷവാക്കുകൾ അസ്ത്രംപോലെ
                         തൊടുക്കുന്നു. 
 4. അവർ നിർദ്ദോഷരെ ഒളിഞ്ഞിരുന്ന് എയ്യുന്നു;
    പെട്ടെന്ന് കൂസലെന്യേ എയ്യുന്നു.
5. അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ
                                       ഉറച്ചു നിൽക്കുന്നു;
    എവിടെ കെണി വയ്ക്കണമെന്ന് അവർ
                                            ആലോചിക്കുന്നു;
    അവർ വിചാരിക്കുന്നു, ആർ നമ്മെക്കാണും?
6. നമ്മുടെ കുറ്റകൃത്യങ്ങൾ ആരു കണ്ടുപിടിക്കും?
    കൗശലപൂർവമാണ് നാം കെണിയൊരുക്കിയത്;
    മനുഷ്യന്റെ അന്തരംഗവും ഹൃദയവും
                                          എത്ര അഗാധം!
7. എന്നാൽ ദൈവം അവരുടെമേൽ
                                             അസ്ത്രമയയ്ക്കും;
    നിനച്ചിരിക്കാതെ അവർ മുറിവേൽക്കും.
8. അവരുടെ നാവു നിമിത്തം അവിടുന്ന്
                         അവർക്ക് വിനാശം വരുത്തും;
    കാണുന്നവരെല്ലാം അവരെ പരിഹസിച്ചു
                        തലകുലുക്കും.
9. അപ്പോൾ സകലരും ഭയപ്പെടും;
    അവർ ദൈവത്തിന്റെ പ്രവൃത്തിയെ
           പ്രഘോഷിക്കും; അവിടുത്തെ
                   പ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കും.
10. നീതിമാൻ കർത്താവിൽ സന്തോഷിക്കട്ടെ!
      അവൻ കർത്താവിൽ അഭയം തേടട്ടെ!
      പരമാർത്ഥഹൃദയർ അഭിമാനം കൊള്ളട്ടെ!

2011, നവംബർ 5, ശനിയാഴ്‌ച

ദൈവത്തിനുവേണ്ടി ദാഹിക്കുന്നു

സങ്കീർത്തനം 63
 
1. ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
                ഞാനങ്ങയെ തേടുന്നു.
   എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.
   ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ
           എന്റെ ശരീരം അങ്ങയെക്കാണാതെ
                                 തളരുന്നു.
2. അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ
         ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു.
3. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ
                      കാമ്യമാണ്;
   എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
4. എന്റെ ജീവിതകാലം മുഴുവൻ
               ഞാനങ്ങയെ പുകഴ്ത്തും.
    ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം
                 വിളിച്ചപേക്ഷിക്കും.
5. കിടക്കയിൽ ഞാനങ്ങയെ ഓർക്കുകയും
6. രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച്
                 ധ്യാനിക്കുകയും ചെയ്യുമ്പോൾ,
    ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ
                        സംതൃപ്തിയടയുന്നു.

     എന്റെ അധരങ്ങൾ അങ്ങേയ്ക്ക്
                      ആനന്ദഗാനം ആലപിക്കും.
 7. അവിടുന്ന് എന്റെ സഹായമാണ്;
     അങ്ങയുടെ ചിറകിൻകീഴിൻ ഞാൻ
                  ആനന്ദിക്കും.
8. എന്റെ ആത്മാവ് അങ്ങയോട്
                      ഒട്ടിച്ചേർന്നിരിക്കുന്നു;
    അങ്ങയുടെ വലതുകൈ എന്നെ
                             താങ്ങിനിർത്തുന്നു.
9. എന്റെ ജീവൻ നശിപ്പിക്കാൻ 

                                  നോക്കുന്നവർ
    ഭൂമിയുടെ അഗാധഗർത്തങ്ങളിൽ പതിക്കും.
10. അവർ വാളിന് ഇരയാകും;
      അവർ കുറുനരികൾക്കു ഭക്ഷണമാകും.
11. എന്നാൽ രാജാവ് ദൈവത്തിൽ
                                      സന്തോഷിക്കും;
      അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നവർ
                അഭിമാനം കൊള്ളും;
      നുണയരുടെ വായ് അടഞ്ഞുപോകും.