sankeerthanam 55
1. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ!
എന്റെ യാചനകൾ നിരസിക്കരുതേ!
2. എന്റെ പ്രാർത്ഥന കേട്ട് എനിക്കുത്തരമരുളണമേ!
കഷ്ടതകൾ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3. ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും
ഞാൻ പരിഭ്രാന്തനായിരിക്കുന്നു!
അവർ എന്നോടു് ദ്രോഹം ചെയ്യുന്നു;
കോപത്തോടെ എനിക്കെതിരേ ശത്രുത
പുലർത്തുന്നു.
4. എന്റെ ഹൃദയം വേദന കൊണ്ടു പിടയുന്നു;
മരണഭീതി എന്റെമേൽ നിപതിച്ചിരിക്കുന്നു.
5. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു;
പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6. ഞാൻ പറഞ്ഞു: പ്രാവിനെപ്പോലെ
7. ഞാൻ വിദൂരങ്ങളിൽ ചുറ്റിത്തിരിയുമായിരുന്നു;
വിജനതയിൽ ഞാൻ വസിക്കുമായിരുന്നു.
8. കൊടുങ്കാറ്റിൽ നിന്നും ചുഴലിക്കാറ്റിൽ നിന്നും
ബദ്ധപ്പെട്ട് അകന്ന് സങ്കേതം
തേടുമായിരുന്നു.
9. കർത്താവേ, അവരുടെ ഉദ്യമങ്ങളെ
പരാജയപ്പെടുത്തണമേ!
അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ!
നഗരത്തിൽ ഞാൻ അക്രമവും കലഹവും
കാണുന്നു.
10. രാവും പകലും അവർ അതിന്റെ
മതിലുകളിൽ ചുറ്റിനടക്കുന്നു;
അതിന്റെ ഉള്ളിൽ ഉപജാപങ്ങളും
കുഴപ്പങ്ങളുമാണ്.
11. അതിന്റെ മദ്ധ്യേ വിനാശം കുടികൊള്ളുന്നു;
അതിന്റെ തെരുവുകളിൽ നിന്ന് മർദ്ദനവും
വഞ്ചനയും വിട്ടുമാറുന്നില്ല.
12. ശത്രുവല്ല എന്നെ നിന്ദിക്കുന്നത്;
ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു.
എതിരാളിയല്ല എന്നോടു ധിക്കാരപൂർവ്വം
പെരുമാറുന്നത്; ആയിരുന്നെങ്കിൽ ഞാൻ
അവനിൽ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13. എന്നാൽ എന്റെ സഹചരനും ചങ്ങാതിയും
ഉറ്റസ്നേഹിതനുമായിരുന്ന
നീ തന്നെയാണ് അതു ചെയ്തത്.
14. നമ്മൾ ഉള്ളുതുറന്ന് സംസാരിക്കുമായിരുന്നു;
നമ്മളൊന്നിച്ച് ദേവാലയത്തിൽ കൂട്ടായ്മ
ആചരിക്കുമായിരുന്നു.
15. അവരെ മരണം പിടികൂടട്ടെ!
ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ!
അവരുടെ ഭവനത്തിൽ, അവരുടെ ഹൃദയത്തിൽ
തിന്മ കുടികൊള്ളുന്നു.
16. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു;
കർത്താവ് എന്നെ രക്ഷിക്കും.
എന്റെ യാചനകൾ നിരസിക്കരുതേ!
2. എന്റെ പ്രാർത്ഥന കേട്ട് എനിക്കുത്തരമരുളണമേ!
കഷ്ടതകൾ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3. ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും
ഞാൻ പരിഭ്രാന്തനായിരിക്കുന്നു!
അവർ എന്നോടു് ദ്രോഹം ചെയ്യുന്നു;
കോപത്തോടെ എനിക്കെതിരേ ശത്രുത
പുലർത്തുന്നു.
4. എന്റെ ഹൃദയം വേദന കൊണ്ടു പിടയുന്നു;
മരണഭീതി എന്റെമേൽ നിപതിച്ചിരിക്കുന്നു.
5. ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു;
പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6. ഞാൻ പറഞ്ഞു: പ്രാവിനെപ്പോലെ
ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ പറന്നു പോയി
വിശ്രമിക്കുമായിരുന്നു.7. ഞാൻ വിദൂരങ്ങളിൽ ചുറ്റിത്തിരിയുമായിരുന്നു;
വിജനതയിൽ ഞാൻ വസിക്കുമായിരുന്നു.
8. കൊടുങ്കാറ്റിൽ നിന്നും ചുഴലിക്കാറ്റിൽ നിന്നും
ബദ്ധപ്പെട്ട് അകന്ന് സങ്കേതം
തേടുമായിരുന്നു.
9. കർത്താവേ, അവരുടെ ഉദ്യമങ്ങളെ
പരാജയപ്പെടുത്തണമേ!
അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ!
നഗരത്തിൽ ഞാൻ അക്രമവും കലഹവും
കാണുന്നു.
10. രാവും പകലും അവർ അതിന്റെ
മതിലുകളിൽ ചുറ്റിനടക്കുന്നു;
അതിന്റെ ഉള്ളിൽ ഉപജാപങ്ങളും
കുഴപ്പങ്ങളുമാണ്.
11. അതിന്റെ മദ്ധ്യേ വിനാശം കുടികൊള്ളുന്നു;
അതിന്റെ തെരുവുകളിൽ നിന്ന് മർദ്ദനവും
വഞ്ചനയും വിട്ടുമാറുന്നില്ല.
12. ശത്രുവല്ല എന്നെ നിന്ദിക്കുന്നത്;
ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു.
എതിരാളിയല്ല എന്നോടു ധിക്കാരപൂർവ്വം
പെരുമാറുന്നത്; ആയിരുന്നെങ്കിൽ ഞാൻ
അവനിൽ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13. എന്നാൽ എന്റെ സഹചരനും ചങ്ങാതിയും
ഉറ്റസ്നേഹിതനുമായിരുന്ന
നീ തന്നെയാണ് അതു ചെയ്തത്.
14. നമ്മൾ ഉള്ളുതുറന്ന് സംസാരിക്കുമായിരുന്നു;
നമ്മളൊന്നിച്ച് ദേവാലയത്തിൽ കൂട്ടായ്മ
ആചരിക്കുമായിരുന്നു.
15. അവരെ മരണം പിടികൂടട്ടെ!
ജീവനോടെ അവർ പാതാളത്തിൽ പതിക്കട്ടെ!
അവരുടെ ഭവനത്തിൽ, അവരുടെ ഹൃദയത്തിൽ
തിന്മ കുടികൊള്ളുന്നു.
16. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു;
കർത്താവ് എന്നെ രക്ഷിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ