സുഭാഷിതങ്ങള്‍ 15
1. സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു;
പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.
2. വിവേകിയുടെ നാവ് അറിവു വിതറുന്നു;
വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തം
വര്‍ഷിക്കുന്നു.
3. കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും
പതിയുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്
ഉറ്റുനോക്കുന്നു.
4. സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്;
വികടമായ വാക്ക് മനസ്സു പിളര്‍ക്കുന്നു.
5. ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശം
പുച്ഛിച്ചു തള്ളുന്നു;
വിവേകി ശാസനം ആദരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ