സങ്കീര്‍ത്തനം 123
1. സ്വർഗ്ഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്ക് ഞാൻ കണ്ണുകളുയർത്തുന്നു.
2. ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ
കൈയിലേക്കെന്നപോലെ,
ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ
കൈയിലേക്കെന്നപോലെ, ഞങ്ങളുടെ
ദൈവമായ കർത്താവിന് ഞങ്ങളുടെമേൽ
കരുണ തോന്നുവോളം ഞങ്ങളുടെ
കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു.
3. ഞങ്ങളോട് കരുണ തോന്നണമേ!
എന്തെന്നാൽ ഞങ്ങൾ നിന്ദനമേറ്റു മടുത്തു.
4. സുഖലോലരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദനവും സഹിച്ചു
ഞങ്ങൾ തളർന്നിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ