സങ്കീർത്തനം 146
1. കർത്താവിനെ സ്തുതിക്കുവിൻ;
എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
2. ആയുഷ്കാലമത്രയും ഞാൻ കർത്താവിനെ
സ്തുതിക്കും; ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു
കീർത്തനം പാടും.
3.രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത
മനുഷ്യപുത്രനിൽ ആശ്രയം വയ്ക്കരുത് .
4.അവൻ മണ്ണിലേക്കു മടങ്ങുന്നു;
അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ
തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ
വയ്ക്കുന്നവൻ ഭാഗ്യവാൻ.
6. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7. മർദ്ദിതർക്ക് അവിടുന്ന് നീതി
നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം
നൽകുന്നു;
കർത്താവ് ബന്ധിതരെ മോചിപ്പിക്കുന്നു.
8. കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്ന് നിലം പറ്റിയവരെ
എഴുന്നേൽപ്പിക്കുന്നു;
അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.
9. കർത്താവ് പരദേശികളെ പാലിക്കുന്നു;
വിധവകളെയും അനാഥരെയും
സംരക്ഷിക്കുന്നു;
എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്ന്
നാശത്തിലെത്തിക്കുന്നു.
10. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ,
നിന്റെ ദൈവം തലമുറകളോളം വാഴും;
കർത്താവിനെ സ്തുതിക്കുവിൻ.
1. കർത്താവിനെ സ്തുതിക്കുവിൻ;
എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
2. ആയുഷ്കാലമത്രയും ഞാൻ കർത്താവിനെ
സ്തുതിക്കും; ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു
കീർത്തനം പാടും.
3.രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത
മനുഷ്യപുത്രനിൽ ആശ്രയം വയ്ക്കരുത് .
4.അവൻ മണ്ണിലേക്കു മടങ്ങുന്നു;
അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ
തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ
വയ്ക്കുന്നവൻ ഭാഗ്യവാൻ.
6. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7. മർദ്ദിതർക്ക് അവിടുന്ന് നീതി
നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം
നൽകുന്നു;
കർത്താവ് ബന്ധിതരെ മോചിപ്പിക്കുന്നു.
8. കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്ന് നിലം പറ്റിയവരെ
എഴുന്നേൽപ്പിക്കുന്നു;
അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.
9. കർത്താവ് പരദേശികളെ പാലിക്കുന്നു;
വിധവകളെയും അനാഥരെയും
സംരക്ഷിക്കുന്നു;
എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്ന്
നാശത്തിലെത്തിക്കുന്നു.
10. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ,
നിന്റെ ദൈവം തലമുറകളോളം വാഴും;
കർത്താവിനെ സ്തുതിക്കുവിൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ