സങ്കീർത്തനം 112
1. കർത്താവിനെ സ്തുതിക്കുവിൻ!
കർത്താവിനെ ഭയപ്പെടുകയും
അവിടുത്തെ കൽപ്പനകളിൽ ആനന്ദിക്കുകയും
ചെയ്യുന്നവൻ ഭാഗ്യവാൻ.
2. അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും;
3. അവന്റെ ഭവനം സമ്പദ്സമൃദ്ധമാകും;
അവന്റെ നീതി എന്നേയ്ക്കും നിലനിൽക്കും.
4. പരമാർത്ഥഹൃദയന് അന്ധകാരത്തിൽ
പ്രകാശമുദിക്കും; അവൻ ഉദാരനും
കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
5. ഉദാരമായി വായ്പ കൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന്
നന്മ കൈവരും.
6. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ സ്മരണ എന്നേയ്ക്കും നിലനിൽക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ